ADVERTISEMENT

ചിന്മയ സേവാ സ്കോളർഷിപ്പിന് അപേക്ഷിക്കാം
കണ്ണൂർ∙ 2025-26 വർഷത്തേക്കുള്ള ചിന്മയ സേവാ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ചിന്മയ വിദ്യാലയം ഒഴികെ മറ്റ് അംഗീകൃത സ്‌കൂളുകളിൽനിന്ന് വാർഷികപ്പരീക്ഷയിൽ നാലാം ക്ലാസിൽ 80 ശതമാനം (എ ഒന്ന് / എ രണ്ട്) മാർക്ക് നേടിയവർക്കും നേടുമെന്ന് പ്രതീക്ഷയുള്ളവർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയരുത്. മേയിൽ നടത്തുന്ന മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണു വിദ്യാർഥികളെ തിരഞ്ഞെടുക്കുക. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ 28നു മുൻപ് തളാപ്പിലെ ചിന്മയ ബാലഭവനിൽ സ്വീകരിക്കും. Email ID: kannurcm@gmail.com. ഫോൺ: 9447490681, 0497 2700876.

ഏപ്രിലിലെ റേഷൻ വിതരണം 
∙എഎവൈ വിഭാഗക്കാർക്ക് കാർഡിന് സൗജന്യമായി 30 കിലോഗ്രാം അരി, 3 കിലോഗ്രാം ഗോതമ്പ്, 7 രൂപ നിരക്കിൽ രണ്ട് പാക്കറ്റ് ആട്ട, 27 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര എന്നിവ ലഭിക്കും. 
∙ മുൻഗണനാ (പിഎച്ച്എച്ച്) വിഭാഗത്തിൽപെട്ട കാർഡുകളിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം സൗജന്യ അരി, ഒരു അംഗം മാത്രമുള്ള കാർഡിന് ഒരു പാക്കറ്റ് ആട്ട, രണ്ട് അംഗങ്ങളുളള കാർഡിന് രണ്ട് പാക്കറ്റ് ആട്ട, മൂന്ന് അംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ടയും മൂന്നിൽ കൂടുതൽ അംഗങ്ങളുളള കാർഡിന് ഒൻപത് രൂപ നിരക്കിൽ മൂന്ന് പാക്കറ്റ് ആട്ടയും ഗോതമ്പും ലഭിക്കും. 
∙പൊതുവിഭാഗം സബ്സിഡി (എൻപിഎസ്) വിഭാഗത്തിൽപ്പെട്ട കാർഡിലെ ഓരോ അംഗത്തിനും 4 രൂപ നിരക്കിൽ രണ്ട് കിലോ അരി, കാർഡൊന്നിന് 10.90 രൂപ നിരക്കിൽ മൂന്ന് കിലോഗ്രാം സ്പെഷൽ അരിയും ലഭിക്കും
∙പൊതുവിഭാഗം (എൻപിഎൻഎസ്) നോൺ സബ്സിഡി വിഭാഗത്തിൽപെട്ട കാർഡിന് 10.90 രൂപ നിരക്കിൽ 6 കിലോഗ്രാം അരി ലഭിക്കും.
∙പൊതുവിഭാഗം (എൻപിഐ) കാർഡിന് 10.90 രൂപ നിരക്കിൽ രണ്ട് കിലോ അരിയും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

റസിഡൻഷ്യൽ സ്കൂൾ പ്രവേശനം
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പട്ടുവം കയ്യംതടം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് എസ്ടി വിഭാഗക്കാരായ ആൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 2 ലക്ഷത്തിൽ താഴെ കുടുംബ വാർഷികവരുമാനമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ 23ന് രാവിലെ 11ന് കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കും. ഫോൺ: 8848242535, 9496284860

നേത്ര പരിശോധന 
രാമന്തളി ∙ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം എന്നിവ ചേർന്ന് 21ന് നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാംപിലും തിമിര രോഗ നിർണയ ക്യാംപിലും പങ്കെടുക്കുന്നവർ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർക്ക് പേര് നൽകണം. 9947167254, 9447374028.

കരിവെള്ളൂർ ഫെസ്റ്റ് മാറ്റി
കരിവെള്ളൂർ ∙ കാലാവസ്ഥ പ്രതികൂലമായതിൽ കരിവെള്ളൂർ ഫെസ്റ്റ് 12ലേക്ക് മാറ്റിവച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com