ADVERTISEMENT

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സമ്മർ ഷെഡ്യൂളിൽ പ്രതിവാരം 306 ടച്ച് ഡൗണുകൾ (വിമാനത്തിന്റെ അറൈവലും ഡിപ്പാർച്ചറും) നടക്കും. ആഴ്ചയിൽ 153 വീതം ഡിപ്പാർച്ചറും അറൈവലും ഉണ്ടാകും.പ്രതിദിനം ശരാശരി 22 റൂട്ടുകളിൽ 44 ടച്ച് ഡൗണുകൾ നടക്കും. ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിൽ സർവീസുകൾ വർധിച്ചത്. സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യയും ഇൻഡിഗോയും പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിച്ചതോടെയാണ് സർവീസുകൾ കൂടിയത്.

ദമാം, മസ്കത്ത്, ഫുജൈറ എന്നീ രാജ്യാന്തര റൂട്ടുകളും ബെംഗളൂരു സെക്ടറിൽ അധിക സർവീസുമാണ് ഇൻഡിഗോ പുതുതായി ആരംഭിക്കുന്നത്. 5 ആഭ്യന്തര റൂട്ടുകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതുതായി സർവീസ് ആരംഭിക്കുന്നത്. ഡൽഹി, മുംബൈ, തിരുവനന്തപുരം, ബെംഗളൂരു, ഹൈദരാബാദ് എന്നിവയാണ് പുതിയ സർവീസ്. നിലവിൽ ആഴ്ചയിൽ 3, 4 ദിവസങ്ങളിലായി ആരംഭിക്കുന്ന റൂട്ടുകളിൽ പാസഞ്ചർ ട്രാഫിക് അനുസരിച്ച് അധിക സർവീസും ആരംഭിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോവിഡിനു ശേഷം ടച്ച് ഡൗൺ ആഴ്ചയിൽ 300 കടക്കുന്നത് ആദ്യമായാണ്

ചരക്കുനീക്കവും കൂടും  
∙ രാജ്യാന്തര സെക്ടറിൽ പ്രതിവാരം 20 സർവീസുകളാണ് കൂടുന്നത്. സാധാരണ രീതിയിൽ ഒരു സർവീസിൽ 3 മുതൽ 5 ടൺ ചരക്ക് നീക്കമാണ് സാധ്യമാകുന്നത്. 60 മുതൽ 100 ടൺ ചരക്ക് നീക്കവും പ്രതിവാരം നടക്കും.മാസം 240 മുതൽ 400 ടൺ കൂടുതൽ ചരക്കുനീക്കത്തിനും സാധ്യമാകും.

കണ്ണൂരിൽനിന്ന് ആദ്യമായി ഫുജൈറയിലേക്ക് സർവീസ്;ബുക്കിങ് തുടങ്ങി 
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഫുജൈറയിലേക്കു ടിക്കറ്റ് ബുക്കിങ് തുടങ്ങി. മേയ് 15 മുതൽ പ്രതിദിന സർവീസാണ് നടത്തുക. 12,159 രൂപ മുതലാണ് ബുക്കിങ് തുടങ്ങിയപ്പോഴുള്ള ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാത്രി 8.55ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് ഫുജൈറയിലെത്തും. തിരിച്ച് പ്രാദേശിക സമയം വെളുപ്പിന് 3.40ന് പുറപ്പെട്ട് രാവിലെ 9ന് കണ്ണൂരിലെത്തും. ആദ്യമായാണ് കണ്ണൂരിൽനിന്ന് ഫുജൈറയിലേക്ക് സർവീസ് നടത്തുന്നത്. ഇതോടെ സമ്മർ ഷെഡ്യൂളിൽ 5 വിമാനത്താവളങ്ങളിലേക്ക് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തും.

English Summary:

Kannur International Airport boosts flight operations with 306 weekly touch downs. The increase is driven by IndiGo and Air India Express launching new international and domestic routes.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com