ബസ് മറിഞ്ഞ് 30 പേർക്ക് പരുക്ക്; ബസ് മരക്കുറ്റിയിൽ തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി

Mail This Article
കൊയ്യം ∙ ഇരിക്കൂർ ചെങ്ങളായി കൊയ്യം മർകസിന്റെ സ്കൂൾ ബസ് മറിഞ്ഞ് 29 ദർസ് വിദ്യാർഥികൾ ഉൾപ്പെടെ 30 പേർക്ക് പരുക്ക്. വളക്കൈ- കൊയ്യം - മയ്യിൽ റോഡിൽ കൊയ്യം മർകസിന് സമീപം ഇന്നലെ രാത്രി 7.15ന് ആണ് അപകടം. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. ബസ് മരക്കുറ്റിയിൽ തങ്ങി നിന്നതിനാൽ വലിയ അപകടമാണൊഴിവായത്. താഴെ ഏതാനും വീടുകളുമുണ്ട്. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മർകസിൽ താമസിച്ചു പഠിക്കുന്നവരാണ് പരുക്കേറ്റ വിദ്യാർഥികൾ. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു.
മുഹമ്മദ് റബീഹ് (15), സിനാൻ (15), മുഹമ്മദ് ആഷിഖ് (19), ഷഹീർ (15), മുഹമ്മദ് മുസ്തഫ (14), മുഹമ്മദ് ഫായിസ് (14), ഷഫിൻ (15), മുഹമ്മദ് അൻഫാസ് (15), മുഹമ്മദ് റബീഹ് (13), മുഹമ്മദ് മുവാദ് (15), മിൻഹാജ് (11), മുഹമ്മദ് ജുബൈർ (14), അജ്മൽ (15), മുഹമ്മദ് ബാസിം (12), സഹദ് (15), മുഹമ്മദ് ഷിബിലി (12), നാഫിഹ് (15), ഫാദിൽ (13), സിദ്ദിഖ് (18), ഉവൈസ് (16), സൽമാൻ (17), ഉവൈസ് (23), മുഹമ്മദ് റബീഹ് (15), സഫ് വാൻ (16), ജുനൈസ് (14), ഷമ്മാസ് (15), സിനാൻ (14), ഫയറൂസ് (15), ജുനൈദ് (14), ഡ്രൈവർ റാഷിദ് (22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മയ്യിൽ, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ, കെപിസിസി അംഗം കൊയ്യം ജനാർദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ, വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.സി.ഹരികൃഷ്ണൻ എന്നിവർ പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.