ഡ്രസ്സ് ഡൊണേഷന്‍ ഡ്രൈവിന്റെ സമാപനത്തിൽ നിനവ് കോ ഓർഡിനേറ്റർ പ്രദീപിൽനിന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ വസ്ത്രങ്ങൾ ഏറ്റുവാങ്ങുന്നു.
Mail This Article
×
ADVERTISEMENT
അബുദാബി ∙ റമസാനിൽ നിനവ് സാംസ്‌കാരിക വേദി അബുദാബി സംഘിടിപ്പിച്ച ഡ്രസ്സ് ഡൊണേഷന്‍ ഡ്രൈവ് സമാപിച്ചു. പുണ്യമാസത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച പദ്ധതിയിലൂടെ ശേഖരിച്ച വസ്ത്രങ്ങൾ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റിക്കു കൈമാറി. അബുദാബി മുസ്സഫ ശാഖയില്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രതിനിധി സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഷെഹി ഏറ്റുവാങ്ങി.
രണ്ടാഴ്ച നീണ്ട വസ്ത്ര ശേഖരണ ക്യാംപെയ്ൻ സമാപന പരിപാടിയില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍, സെക്രട്ടറി ടി.വി. സുരേഷ് കുമാർ, നിനവ് പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി വിനോദ്, കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് എന്നിവർ പ്രസംഗിച്ചു.
English Summary:
The dress donation drive organized by the Ninavu samskaarika vedhi Abu Dhabi, during Ramadan has concluded.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.