ബോംബ് തേടിയാണ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് പൊലീസെത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരും. അതിനിടെ ബോംബ് ഭീഷണിയെത്തുടർന്ന് സിവിൽ സ്റ്റേഷനിലുള്ളവരെ പുറത്തിറക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പക്ഷേ എത്ര പരിശോധിച്ചിട്ടും ബോംബ് കിട്ടിയില്ല, പകരം പാഞ്ഞെത്തിയതു തേനീച്ചക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് തേനീച്ചകൾ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ കലക്ടർ അനുകുമാരി ഉൾപ്പെടെ ജീവനുംകൊണ്ടോടി. അതിനിടെ ദേഹമാസകലം കുത്തേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരിൽ സബ് കലക്ടറും സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും പൊലീസും മാധ്യമ പ്രവർത്തകരും സിവിൽ സ്റ്റേഷനിലേക്കു വന്നവരുമെല്ലാമുണ്ട്. നൂറോളം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിവിൽ സ്റ്റേഷനിൽ പലയിടത്തായി തേനീച്ചക്കൂടുകളുണ്ട്. അവയിലൊന്ന് ഇളകിയതാണ് പ്രശ്നമായത്. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം

loading
English Summary:

Bee Attack Chaos at Collectorate Leaves Many Injured - Photo Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com