പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Mail This Article
റിയാദ് ∙ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി എസ്.ഒ. ചാലിത്തൊടി പറമ്പ്, കണ്ണാറമ്പത്ത് വീട്ടിൽ മജീദ് (58) ആണ് റിയാദിലെ നസീം അൽ അസർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. 30 വർഷത്തോളമായി ബിഎംഡബ്ല്യു കമ്പനിയുടെ സൗദിയിലെ സ്‌പെയർ പാർട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.
പരേതരായ ബിച്ചാമ്മദും കദീസയുമാണ് മാതാപിതാക്കൾ. ഭാര്യ: സാഹിദ. മക്കൾ: സജാദ്, ഷർഫീന, ഷെഫീഖ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സുൽത്താൻ കാവനൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.