ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിലെ മലയാളി പ്രഫഷനൽ സോഷ്യൽ വർക്കർമാരുടെ കൂട്ടായ്മായ മലയാളി സോഷ്യൽ വർക്കേഴ്സ് ഇൻ ഓസ്ട്രേലിയ ( MSWA) നിലവിൽ വന്നു . ഓസ്‌ട്രേലിയയിലെ വിവിധ സർക്കാർ, സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്ന 215  പേരാണ് കൂട്ടായ്മയിലുള്ളത്.

മാനസികാരോഗ്യം, ശിശു സംരക്ഷണം, ഗാർഹിക പീഡനം, ലഹരി, മദ്യം, ഡിസെബിലിറ്റി, അക്കാദമിക്ക് -ഗവേഷണം , ഫോറൻസിക്ക്, സ്‌കൂൾ സോഷ്യൽ വർക്ക്  എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ പ്രഫഷനൽ സോഷ്യൽ വർക്കർമാരാണ് കൂട്ടായ്മയിൽ അണി ചേർന്നത്.

മാർച്ച്‌ 30 ന്  ചേർന്ന സോഷ്യൽ വർക്ക് കൂട്ടായ്മയുടെ ആദ്യ ഓൺലൈൻ  സംഗമം ആഗോള സോഷ്യൽ വർക്ക് ദിനാചാരണമായി ആഘോഷിച്ചു ഓൺലൈൻ യോഗത്തിൽ  ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള അക്കാദമിക്ക് വിദഗ്ദർ പങ്കെടുത്തു. ഡോ . അമാന്റ നിക്‌സൺ (ഗവേഷക, എ എസ് ഡബ്ള്യു സൂപ്പർ വൈസർ ) ഡോ. ഐപ്പ് വർഗീസ് (സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് - ബി സി എം കോളേജ്, കോട്ടയം, സെക്രട്ടറി ജനറൽ ഇന്ത്യ നെറ്റ്​വർക്ക് ഓഫ് പ്രഫഷനൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ), പ്രഫ.ഗാന്ധി ദോസ് (പ്രസിഡന്റ്- ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രഫഷനൽ സോഷ്യൽ അസ്സോസിയേഷൻ), എന്നിവർ മുഖ്യാതിഥികളായിരുന്നു.  

മലയാളികളായ പ്രഫഷനൽ സോഷ്യൽ വർക്കർമാർക്കും , സോഷ്യൽ വർക്ക് മേഖലയിലേക്ക് കടന്നു വരുന്നവർക്കും പ്രയോജനപ്പെടും വിധത്തിലുള്ള പരിശീലനങ്ങൾ, മെന്ററിങ്ങ്, സൂപ്പർ വിഷൻ എന്നിങ്ങനെയുള്ള ഭാവി  പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഡോ ജോസി തോമസ്, കിറ്റി ലൂക്കോസ് , ജോണി മറ്റം എന്നിവർ  പ്രസംഗിച്ചു .കൂട്ടായ്മയുമായി ബന്ധപ്പെടാനുള്ള  ഇമെയിൽ:
ausmalayaleesocialworkers@gmail.com
(വാർത്ത അയച്ചത് : സന്തോഷ് ജോസഫ് )

English Summary:

The Malayali Social Workers in Australia (MSWA), a group of Malayali professional social workers in Australia, has started.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com