ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. മഞ്ജു പിള്ളയ്ക്ക് പിന്തുണയുമായി വെസ്റ്റേൺ റീജൻ

Mail This Article
കലിഫോർണിയ∙ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. മഞ്ജു പിള്ളയെ വെസ്റ്റേൺ റീജൻ ഐക്യകണ്ഠേന പിന്തുണച്ചു. റീജൻ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഫോമാ നാഷനൽ കമ്മിറ്റി അംഗങ്ങളായ സിജിൽ പാലയ്ക്കലോടി, സാജൻ മൂലേപ്ലാക്കൽ, സുജ ഔസോ, ജോർജുകുട്ടി പുല്ലാപ്പള്ളിൽ, ആഗ്നസ് ബിജു, ശരത് നായർ, വെസ്റ്റേൺ റീജൻ ചെയർവുമൺ റെനി പൗലോസ്, സെക്രട്ടറി സജിത്ത് തൈവളപ്പിൽ, ട്രഷറർ മാത്യു ചാക്കോ, ജോസഫ് ഔസോ, എന്നിവരും റീജിയണിലെ മറ്റ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
ഡോക്ടർ എന്ന നിലയിലുള്ള സേവനത്തോടൊപ്പം, മഞ്ജു ഒരു നർത്തകിയും സൂമ്പാ ട്രെയിനറുമാണ്. സംഘടനാപരമായ കഴിവുകൾ പ്രഫഷനൽ രീതിയിൽ കൈകാര്യം ചെയ്യുന്ന മഞ്ജുവിന് ഫോമായിലെ ഉന്നത പദവികൾ വഹിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം എല്ലാവരും പ്രകടിപ്പിച്ചു. ഡോ. മഞ്ജു പിള്ളയെ പോലുള്ളവർ ഫോമായുടെ നേതൃനിരയിലേക്ക് എപ്പോഴും ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
(വാർത്ത: പന്തളം ബിജു)