മീനാക്ഷി മേനോന് 1.09 കോടി രൂപയുടെ സ്കോളർഷിപ്
Mail This Article
×
കോഴിക്കോട് ∙ യുഎസിൽ മനഃശാസ്ത്ര ഗവേഷണത്തിന് മലയാളി വിദ്യാർഥി മീനാക്ഷി മേനോൻ 1.09 കോടി രൂപയുടെ സ്കോളർഷിപ് നേടി. യുഎസ് ആരോഗ്യവകുപ്പിനു കീഴിൽ ജോർജിയ സ്റ്റേറ്റ് സർവകലാശാലയിലാണ് ഗവേഷണം നടത്തുക.
കല്ലായി കുപ്പേരിക്കാവിനു സമീപം ‘കൃഷ്ണ’യിൽ പ്രകാശ് മേനോന്റെയും മലപ്പുറം തലപ്പാറ ഒളകര ‘ചെമ്പാഴി’യിൽ വി.കെ.ശ്രീജയുടെയും മകളാണ്. ബെംഗളൂരു ഐഐഎസ്‌സിയിലെ സെന്റർ ഫോർ ബ്രെയിൻ റിസർച്ചിൽ ഒരു വർഷമായി ഗവേഷണം നടത്തുകയാണ്.
English Summary:
Malayali Student Meenakshi Menon Secures Rs 1.09 Crore Scholarship for US Psychology Research
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.