ADVERTISEMENT

ആലപ്പുഴ ∙ ‘‘ഉത്തരസൂചിക പരിശോധിച്ചപ്പോൾ ആദ്യ 10 റാങ്കിനുള്ളിൽ കിട്ടുമെന്നു പ്രതീക്ഷിച്ചു; ഒന്നാം റാങ്കാകുമെന്നു കരുതിയില്ല’’– കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആലപ്പുഴ ചന്ദനക്കാവ് ‘മന്ദാര’ത്തിൽ പി.ദേവാനന്ദ് ഇരട്ടി ആഹ്ലാദത്തിലാണ്. ജെഇഇ മെയിൻ പരീക്ഷയിൽ 682–ാം റാങ്കുള്ള ദേവാനന്ദ് 27നു ഐഐടി ഖരഗ്പുരിൽ മെക്കാനിക്കൽ എൻജിനീയിറിങ്ങിനു ചേരാനിരിക്കു മ്പോഴാണു കീമിലെ മിന്നുന്ന വിജയം. സ്കോർ: 600 ൽ 591.6145.

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 3165–ാം റാങ്ക്, അമൃത ഓൾ ഇന്ത്യ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക്, കുസാറ്റ് ഓൾ ഇന്ത്യ പ്രവേശന പരീക്ഷയിൽ 14–ാം റാങ്ക് എന്നിവയും നേടിയിട്ടുണ്ട്. അനുജൻ ദേവനാഥ് ചങ്ങനാശേരി പ്ലാസിഡ് സ്കൂളിൽ 9–ാം ക്ലാസ് വിദ്യാർഥി. ആലപ്പുഴ ബ്രൈറ്റ്ലാൻഡ് സ്കൂൾ, എസ്ഡിവി സെൻട്രൽ സ്കൂൾ, ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ എന്നിവിടങ്ങളിലാണു ദേവാനന്ദ് പഠിച്ചത്. റാങ്ക് വാർത്തയറിയിച്ചു ഫോണിൽ വിളിച്ച മന്ത്രി ആർ.ബിന്ദു ദേവാനന്ദിനെ അഭിനന്ദിച്ചു. ഒന്നാം റാങ്കുണ്ട്, ഹാപ്പിയാണോ എന്നു മന്ത്രി ചോദിച്ചു. ‘വളരെ ഹാപ്പി’യെന്ന് മറുപടി. 

കീം റാങ്ക് പട്ടിക  ആദ്യ നൂറിൽ 87 ആൺകുട്ടികൾ, 13 പെൺകുട്ടികൾ
തിരുവനന്തപുരം ∙ കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ (കീം) റാങ്ക്‌ലിസ്റ്റിലുള്ളത് 52,500 പേർ. ആദ്യമായി ഓൺലൈനായി നടത്തിയ പരീക്ഷയിൽ 58,340 പേർ യോഗ്യത നേടിയതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഇവരിൽ 12–ാം ക്ലാസ് പരീക്ഷയിൽ നിശ്ചിത യോഗ്യത നേടാത്തവരും മാർക്ക് വിവരങ്ങൾ നൽകാത്തവരുമായ വിദ്യാർഥികളെ ഒഴിവാക്കിയാണ് റാങ്ക്‌ലിസ്റ്റ് തയാറാക്കിയത്. ഇവരിൽ പെൺകുട്ടികൾ 24,646, ആൺകുട്ടികൾ 27,854. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് യോഗ്യത നേടിയവരുടെ എണ്ണത്തിൽ 4261 പേരുടെയും പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിൽ 2829 പേരുടെയും വർധനയുണ്ട്. 

‘‘ടൈംടേബിളും സമയവും വച്ചു പഠിക്കുന്ന ശീലമില്ല. പാഠപുസ്തകങ്ങൾ നന്നായി പഠിച്ചു. വിവരങ്ങൾ ഓർത്തുവയ്ക്കാനും ശ്രദ്ധിച്ചു’’.

ആദ്യ 100 റാങ്കിൽ 87 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്. ആദ്യ 100 റാങ്കിൽ ഉൾപ്പെട്ട 75 പേർ ആദ്യമായി പരീക്ഷയെഴുതിയവരാണ്. രണ്ടാം അവസരത്തിൽ ഈ റാങ്കിനുള്ളിൽ വന്നവർ 25 പേരാണ്. എറണാകുളം ജില്ലയിൽനിന്നാണ് ഏറ്റവുമധികം പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് - 6568 പേർ. ഏറ്റവുമധികം പേർ ആദ്യ 1000 റാങ്കുകളിൽ ഉൾപ്പെട്ടതും എറണാകുളം ജില്ലയിൽനിന്നാണ് - 170 പേർ.കേരള സിലബസിൽ പ്ലസ്ടു പൂർത്തിയാക്കിയ 2034 പേരും (പരീക്ഷയെഴുതിയത് 36,390 പേർ) സിബിഎസ്ഇ പഠനം പൂർത്തിയാക്കിയ 2785 പേരും (പരീക്ഷയെഴുതിയത് 14,541 പേർ) ഐഎസ്‌സി സിലബസിൽ പഠനം പൂർത്തിയാക്കിയ 162 പേരും (പരീക്ഷയെഴുതിയത് 1079 പേർ) ആദ്യ 5000 റാങ്കുകളിൽ ഉൾപ്പെട്ടു.

English Summary:

P. Devanand's Unbelievable Journey: From JEE Main Rank 682 to First Rank in KEAM Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com