ADVERTISEMENT

കൊച്ചി ∙ വെണ്ണല സ്വദേശി ശ്രീഹരി ഗോപിനാഥന് യുകെ, സ്വിറ്റ്സർലൻഡ്, ജർമനി എന്നിവിടങ്ങളിൽ 3 വർഷത്തെ ഡോക്ടറൽ ഗവേഷണത്തിനുള്ള മേരി ക്യൂറി സ്കോളർഷിപ് (ഏകദേശം 1.33 കോടി രൂപ) ലഭിച്ചു. നിലവിൽ ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ഇൻഫെക്‌ഷ്യസ് ഡിസീസ് ആൻഡ് വൺ ഹെൽത്ത് എന്ന വിഷയത്തിൽ പഠനം നടത്തുകയാണു ശ്രീഹരി. 

ഇൻഡോ യുഎസ്‌ സയൻസ് ആൻഡ് ടെക്‌നോളജി ഫോറത്തിന്റെ ഖുറാന സ്കോളർഷിപ്, ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് എന്നിവയും നേടിയിട്ടുണ്ട്. വെണ്ണല ശിവപത്മത്തിൽ എസ്‌. ഗോപിനാഥന്റെയും (സീനിയർ ഗവ. പ്ലീഡർ, ഹൈക്കോടതി) ഡോ. എൽ.പി. രമയുടെയും (റിട്ട. പ്രിൻസിപ്പൽ ഗവ. കോളജ്, വൈപ്പിൻ) മകനാണ്.

English Summary:

Srihari Gopinathan Receives Marie Curie Scholarship for Doctoral Research in Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com