എസ്.ഡി.ഡയോഡർ സ്മാരക റുമാറ്റോളജി ക്വിസിൽ ആലപ്പുഴ മെഡിക്കൽ കോളജ് വിജയികൾ
Mail This Article
×
വണ്ടാനം ∙ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കായി നടത്തുന്ന രാജ്യത്തെ പ്രധാന ക്വിസ് മൽസരമായ എസ്.ഡി.ഡയോഡർ സ്മാരക റുമാറ്റോളജി ക്വിസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം രണ്ടാം വർഷ പി.ജി.വിദ്യാർഥികളായ ഡോ. ആനന്ദ്.ടി, ഡോ.ജാവേദ് അനീസ് ടീം ഒന്നാം സ്ഥാനം നേടി. രാജ്യത്തെ പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകൾ ക്വിസിൽ സംസ്ഥാനതലത്തിലും സോണൽ തലത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമുകളാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കുക. ദേശീയതലത്തിൽ എയിംസ് ഡൽഹി, എയിംസ് റായ്പൂർ, ഐപിജിഎംആർ കൊൽക്കത്ത, എയിംസ് ഭുവനേശ്വർ, ജിഎംസി ഔറംഗാബാദ് എന്നീ ടീമുകളോടാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ടീം മൽസരിച്ചത്.
English Summary:
Alappuzha Medical College have triumphed in the S.D. Deodhar Memorial Rheumatology Quiz, a highly competitive national event
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.