ADVERTISEMENT

തിരുവനന്തപുരം∙ ടെലിവിഷൻ രംഗത്തെ സാങ്കേതിക പ്രവർത്തകരെയും താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫെഫ്‌ക എംഡിടിവി സംഘടിപ്പിക്കുന്ന പ്രഥമ സെലിബ്രിറ്റി ക്രിക്കറ്റ് കാർണിവൽ (C3) സീസൺ ഒന്നിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ഇന്ന്. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 മണിക്കാണ് സമ്മേളനം.

ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ സോഹൻ സീനു ലാൽ, ആത്മ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിലാണ് വിജയികൾക്കുള്ള സമ്മാനദാനം നടത്തുക. നാല് പൂളുകളിലായി താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും 14 ടീമുകളുടെ മത്സരമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നത്. 

സാങ്കേതിക പ്രവർത്തകരുടെയും താരങ്ങളുടെയും ശാരീരിക മാനസിക ഉല്ലാസത്തിലുപരി, ഫെഫ്‌ക നടത്തിവരുന്ന ജീവകാരുണ്യ പദ്ധതിയായ ആരോഗ്യ സുരക്ഷാ പദ്ധതിയിലേക്ക് ഒരു മുതൽക്കൂട്ട് എന്ന ലക്ഷ്യം കൂടിയുണ്ട് സെലിബ്രിറ്റി ക്രിക്കറ്റ് കാർണിവെലിന്. ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു വിഹിതം ആരോഗ്യസുരക്ഷാ പദ്ധതിക്ക് വേണ്ടി മാറ്റിവയ്ക്കും.

English Summary:

Cricket and Charity Unite: C3 Closing Ceremony Today in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com