ADVERTISEMENT

കോട്ടയം ∙ മലയാള മനോരമ പ്രമുഖ ടിഎംടി നിർമാതാക്കളായ മെറ്റ്കോൺ ടിഎംടിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വടംവലിമേളം കോട്ടയം മേഖലാ മത്സരത്തിൽ കിങ്സ് വലവൂരിനു രാജകീയ ജയം. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുത്ത ആവേശപ്പോരാട്ടത്തിൽ കിങ്സ് വലവൂർ ടീം ഒന്നാം സ്ഥാനം നേടി. 

യുവ ഫ്രൻഡ്സ് അടിമാലി, കെസിവൈഎം ജയ്ഗിരി, മീനച്ചിൽ സെവൻസ് എന്നീ ടീമുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. ആദ്യ 4 സ്ഥാനക്കാർ 15നു കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയി‍ൽ മത്സരിക്കും.

വടംവലി മേളം ഇന്നു തൃശൂരിൽ 

വടംവലി മേളം തൃശൂർ മേഖലാ മത്സരം ഇന്നു നടക്കും. വൈകിട്ട് 6ന് ബാനർജി ക്ലബ്ബിനു മുന്നിലുള്ള വടക്കുംനാഥൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നുള്ള 10 ടീമുകൾ പങ്കെടുക്കും. ആദ്യ 4 സ്ഥാനക്കാർ 15നു കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയ്ക്കു യോഗ്യത നേടും.

English Summary: Vadam-vali-melam-kings-valavoor

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com