ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ഈ ഞായറാഴ്ച
Mail This Article
ബെംഗളൂരു∙ കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്ബിന്റെ (ബിഎംഎസ്‌സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഫെബ്രുവരി 27ന് രാവിലെ 7 മണി മുതൽ ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലേജ് ഗ്രൗണ്ടിൽവച്ചു നടക്കുന്നു.
ഒന്നാം സമ്മാനമായി ട്രോഫിയും അതോടൊപ്പം 15000/- രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബോളർ, ബെസ്റ്റ് വിക്കറ്റ് കീപ്പർ, മാൻ ഓഫ് ദ് മാച്ച്, മാൻ ഓഫ് ദ് സീരീസ് എന്നീ വിഭാഗങ്ങളിലും ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.
2019 മാർച്ചിൽ ബെംഗളുരുവിലെ എംഎൽഎയും മുൻ കർണാടക ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്‌ഡിയാണ് ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ബെംഗളൂരു മലയാളികൾ മാത്രം ഉൾപ്പെട്ട ഒട്ടനവധി ടീമുകൾ അണിനിരന്ന ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൻ ടൂർണമെന്റുകൾ സംഘടിപ്പിച്ചു.
കോവിഡ് വ്യാപനം കായിക മേഖലയേയും ബാധിച്ചതോടെ ബിഎംഎസ്‌സി നിരവധി ഗെയിംസുകൾ ഓൺലൈനിൽ സംഘടിപ്പിച്ചിരുന്നു. നീണ്ട 20 മാസങ്ങൾക്കുശേഷം ബെംഗളൂരു മലയാളികളെ മാത്രം ഉൾക്കൊള്ളിച്ച് വീണ്ടുമൊരു കായിക മാമാങ്കത്തിന് തയ്യാറെടുക്കുകയാണ് ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്ബ്.
English Summary: Cricket Tournament by Bangalore Malayalees Sports Club