ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

സ്ത്രീകൾക്ക്, പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക്, ശാരീരികവും മാനസികവുമായ തിരിച്ചടികൾ നേരിടേണ്ടിവരുന്നത് പതിവാണ്. ജോലിയും ഓഫിസിലെ ഉത്തരവാദിത്വങ്ങളും ഒപ്പം തന്നെ കുടുംബത്തിന്റെ കാര്യങ്ങളും നോക്കുന്നത് പലപ്പോഴും പ്രയാസകരമാണ്. അസ്വസ്ഥതയും സമ്മർദവും ഉത്കണ്ഠയും  സ്ത്രീകളിൽ ഇതുമൂലമുണ്ടാവും. കാലക്രമേണ ഇത് ശാരീരികമായ ബുദ്ധിമുട്ടുകളിലേക്കു നയിക്കുകയും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകൾക്ക് ഉണ്ടാവാൻ കാരണമാകുകയും ചെയ്യും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗയ്ക്ക് കഴിയും എന്നത് ആശ്വാസകരമാണ്. 

സമ്മർദവും ഉത്കണ്ഠയും അകറ്റാന്‍ ഉള്ള മികച്ച ഒരു മാർഗമാണ് യോഗ. ഏതു സമയത്തും എവിടുന്നും ഇത് ചെയ്യാം. യോഗാസനങ്ങളോടൊപ്പം ശ്വസന വ്യായാമങ്ങളും ധ്യാനവും ചേർന്നാൽ അത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുകയും മനോനില (mood) മെച്ചപ്പെടുത്തുകയും സൗഖ്യമേകുകയും ചെയ്യും. 

ജോലിക്കു പോകുന്ന സ്ത്രീകളിൽ സമ്മർദവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കുന്ന ചില യോഗാസനങ്ങൾ പരിചയപ്പെടാം. 
1. താഡാസനം (Mountain Pose)
നിന്നു കൊണ്ടു ചെയ്യുന്ന ഈ യോഗാസനം ശരീരത്തിന്റെ സന്തുലനവും നല്ല നില (Posture) യും ലഭിക്കാൻ സഹായിക്കുന്നു. കാലുകൾ ചേർത്ത് വയ്ക്കുക. കൈകൾ ശരീരത്തിന്റെ മുൻവശത്തായി കോർത്തുപിടിക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തുക. ഒപ്പം തന്നെ ഉപ്പൂറ്റിയും ഉയർത്തുക. ശ്വാസം വിട്ടുകൊണ്ട് പഴയ രീതിയിലേക്ക് തിരികെ വരുക. സമ്മർദവും ഉത്കണ്ഠയും അകറ്റാൻ ഇതു സഹായിക്കും.

2. അധോമുഖ ശ്വാനാസനം (Downward-Facing Dog)
ശരീരത്തിന്റെ പിൻഭാഗം, തോളുകൾ മുതൽ ഉപ്പൂറ്റി വരെ സ്ട്രെച്ച് ചെയ്യുന്ന യോഗാസനമാണിത്. കഴുത്തിലെയും തോളുകളിലെയും പുറത്തെയും ഭാരം അകറ്റുകയും സമ്മർദവും ഉത്കണ്ഠയും അകറ്റുകയും ചെയ്യുന്നു. 

3. ഭുജംഗാസനം (Cobra Pose)
പുറകുഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്ന ആസനമാണിത്. മനോനില മെച്ചപ്പെടുത്താനും സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനും ഇത് സഹായിക്കുന്നു. വഴക്കം (flexibility)മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും ഈ യോഗാസനം സഹായിക്കുന്നു. 

4. പശ്ചിമോത്താസനം (Seated Forward Fold)
തോളുകൾ മുതൽ കാൽപ്പാദം വരെ ശരീരത്തിന്റെ മുൻഭാഗം സ്ട്രെച്ച് ചെയ്യുന്ന ആസനമാണിത്. സമ്മർദവും ഉത്കണ്ഠയും അകറ്റുന്നതോടൊപ്പം കഴുത്ത്, പുറം, തോളുകൾ എന്നിവിടങ്ങളിലെ ടെൻഷൻ അകറ്റാനും സഹായിക്കും (കാലുകൾ ചേർത്ത് നീട്ടിയിരിക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകൾ നിവർത്തിപ്പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് കൈകൾ കൊണ്ട് കാലിന്റെ പെരുവിരൽ പിടിക്കുക. നെറ്റി കാൽമുട്ടിൽ മുട്ടിക്കാൻ ശ്രമിക്കുക. അൽപ സമയത്തിനുശേഷം ശ്വാസം എടുത്തുകൊണ്ട് തിരികെ വരാം).

5. ഫലകാസനം (Plank Pose)
കൈകൾ, തോളുകൾ തുടങ്ങിയവ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഈ യോഗ, ശാരീരികവും മാനസികവുമായ ശക്തി നൽകുന്നു. ശരീരത്തിന്റെ ബാലൻസ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. കോർ കണ്ടീഷനിങ്ങിനുള്ള മികച്ച ഒരു വ്യായാമമാണിത്. 

6. വൃക്ഷാസനം (Tree Pose)
ബാലൻസ് മെച്ചപ്പെടുത്താനും ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാനും ഈ യോഗാസനം സഹായിക്കും. സമ്മർദവും ഉത്കണ്ഠയും അകറ്റാനും ഇത് സഹായിക്കുന്നു. 

7. ഭരദ്വജാസനം (Seated Twist)
നട്ടെല്ല്, ഇടുപ്പ്, നെഞ്ച് എന്നിവയെ സ്ട്രെച്ച് ചെയ്യുന്ന ഈ യോഗാസനം സമ്മർദവും ഉത്കണ്ഠയും അകറ്റുന്നു. 

8. ബാലാസനം (Child's Pose)
പുറം, ഇടുപ്പ്, കാലുകൾ ഇവയ്ക്ക് മൃദുവായ സ്ട്രെച്ച് കൊടുക്കുന്നു. സമ്മർദവും ഉത്കണ്ഠയും അകറ്റുന്നതോടൊപ്പം ശരീരത്തിന് ശാന്തതയും നൽകുന്നു. 

9. വിപരീതകരണി (Legs up The Wall Pose)
സമ്മർദവും ഉത്കണ്ഠയും അകറ്റുന്നതോടൊപ്പം വിശ്രാന്തിയും ഏകുന്ന യോഗാസനമാണിത്. രക്തചംക്രമണം മെച്ചപ്പെടുത്താനും ക്ഷീണമകറ്റാനും ഇത് സഹായിക്കും.

10. ശവാസനം (Copse Pose)
റിലാക്സേഷൻ നൽകുന്ന ഈ യോഗാസനം, സമ്മർദവും ഉത്കണ്ഠയും അകറ്റുന്നു. യോഗാസനം അവസാനിപ്പിക്കേണ്ടത് ശവാസനത്തിലൂടെ ആകാം. ശാരീരികവും മാനസികവുമായ സൗഖ്യമേകാൻ ഇത് സഹായിക്കും. തിരക്കിനിടയിൽ യോഗയ്ക്കായി സമയം കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കാം. ‌
ആദ്യം പത്തോ പതിനഞ്ചോ മിനിറ്റ് മാത്രം യോഗ പരിശീലിക്കുക. ക്രമേണം സമയം വർധിപ്പിക്കാം. 
നിങ്ങൾ കംഫർട്ടബിള്‍ ആകുന്ന ഏതു സ്ഥലത്തും വീട്ടിലോ, സ്റ്റുഡിയോയിലോ പുറത്തോ എവിടെ വച്ചും യോഗ ചെയ്യാം. 
യോഗയ്ക്ക് പ്രാധാന്യം നൽകി അത് ദിനചര്യയുടെ ഭാഗമാക്കാം. ശരീരം ആവശ്യപ്പെടുന്ന സമയം വിശ്രമിക്കണം.

English Summary:

Melt Away Stress & Anxiety: 10 Yoga Poses for Working Women.Melt Away Stress: 10 Yoga Poses for Busy Working Women

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com