കോഴിക്കോട് ∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ 5–ാം ഹാട്രിക്കുമായി പുതിയ ചരിത്രമെഴുതി ഫസീല ഇക്വാപുത്ത്. ഇന്നലെ ഗോകുലം 4–1ന് നിത എഫ്സിയെ തോൽപിച്ച മത്സരത്തിൽ കേരള ടീമിന്റെ നാലു ഗോളുകളും യുഗാണ്ടൻ സ്ട്രൈക്കറായ ഫസീലയുടെ ബൂട്ടിൽ നിന്നായിരുന്നു.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 47, 52, 63, 82 മിനിറ്റുകളിലായിരുന്നു ഫസീലയുടെ ഗോളുകൾ. സീസണിൽ 24 ഗോളുകൾ നേടിയ ഫസീല ടോപ്സ്കോറർ പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ്.
13 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഈസ്റ്റ് ബംഗാൾ 34 പോയിന്റുമായി ചാംപ്യൻപട്ടം ഉറപ്പിച്ചുകഴിഞ്ഞു. 29 പോയിന്റുമായി ഗോകുലം രണ്ടാമതാണ്. 18ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളും ഗോകുലവും തമ്മിലാണ് സീസണിലെ അവസാന മത്സരം.
English Summary:
Fazila Ikwapu's hat-trick leads Gokulam Kerala to victory against Nita FC in the Indian Women's League (IWL). Gokulam secures second place with 29 points, setting the stage for the final match against East Bengal.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.