തർക്കത്തെ തുടർന്ന് സംഘർഷം; പെരിന്തൽമണ്ണയിൽ മധ്യവയസ്കനെ അയൽവാസി കുത്തിക്കൊന്നു

Mail This Article
മലപ്പുറം∙ പെരിന്തൽമണ്ണ ആലിപ്പറമ്പിൽ മധ്യവയസ്കനെ അയൽവാസി കുത്തിക്കൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബു (57) ആണ് മരിച്ചത്. അയൽവാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇരുവരും തമ്മിൽ മുൻപും അടിപിടി നടന്നിട്ടുണ്ട്.
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും സുരേഷിനെ സത്യനാരായണൻ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പെരിന്തൽമണ്ണ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സുരേഷ് ബാബുവിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.