ADVERTISEMENT

പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിൽ തണുപ്പു തോന്നിപ്പിക്കുന്നിടമാണ് നിലമ്പൂർ. ചാലിയാറും നീലഗിരിമലയും പോഷിപ്പിക്കുന്ന പട്ടണം. ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ യാത്ര പോകണം. നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ആ തീവണ്ടി യാത്ര തന്നെ ആസ്വാദകരമാണ്. നീലഗിരിയുടെ സഖി എന്നറിയപ്പെടുന്ന നിലമ്പൂരിലേക്ക് നിരവധിപേരാണ് യാത്ര ചെയ്യുന്നത്. ഇപ്പോൾ ഇവിടെ എത്തിയാൽ നിലമ്പൂർ പാട്ടുത്സവവും കണ്ടുമടങ്ങാം. നിലമ്പൂരിൽ വർഷം തോറും നടന്നുവരുന്ന ഒരു ഉത്സവമാണ് നിലമ്പൂർ പാട്ടുത്സവം. ഇവിടുത്തെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലാണ് പാട്ടുത്സവം നടക്കാറുള്ളത്.

നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഗൂഡല്ലൂർ നമ്പാലക്കോട് പ്രദേശത്തെ വനവാസികളും ഗ്രാമീണരും ആരാധന നടത്തിയിരുന്ന ക്ഷേത്രമാണത്രെ. ക്ഷേത്രത്തിലെ പരമഭക്തനായ ഒരു കോവിലകം അംഗത്തിന് വാർദ്ധക്യത്തിൽ ഗൂഡല്ലൂർ എത്തി ദർശനം സാധിക്കാതെ വന്നപ്പോൾ ഭക്തന്റെ ആഗ്രഹപ്രകാരം ഭഗവാനെ നിലമ്പൂരിൽ കൊണ്ടുവന്ന് കുടിയിരുത്തി എന്നാണ് ഐതിഹ്യം.

ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച്  ഇൗ മാസം 7 നും 8നും നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രം നേച്ചർ ക്യാംപ് സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ‌ഇവിടേക്ക് എത്തിച്ചേരുന്നവർക്ക് കാഴ്ചകൾ ആസ്വദിച്ച് നിലമ്പൂർ ചന്ദ്രകാന്തത്തിൽ താമസിക്കാം. നിലമ്പൂരിന്റെ ചരിത്രം, ഗോത്ര സംസ്കൃതി, കാനന പെരുമ, ജൈവവൈവിദ്ധ്യം തുടങ്ങി വിശേഷങ്ങള്‍ സന്ദർശകർക്ക് മനസ്സിലാക്കിക്കുന്നതിന് പുറമേ നിലമ്പൂർ കാഴ്ചകളുമായി സ്ലൈഡ് ഫിലിം പ്രദർശനവും ക്യാംപിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിലമ്പൂരിലെ ടൂറിസ്റ്റ് ഇടങ്ങൾ സന്ദർശിക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങള്‍ക്കായി 9497627053 എന്ന നമ്പരിൽ വിളിക്കാം.

English Summary: Visit Nilambur Pattulsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com