ഒറ്റദിവസം 101 പുരുഷന്മാരുമായി കിടക്ക പങ്കിട്ട് മോഡൽ: വിവാദം, നടപടി; ഇനി ഒരു വീടും വാടകയ്ക്ക് ലഭിക്കില്ല!
Mail This Article
സ്വന്തമായി തിരഞ്ഞെടുത്ത അസാധാരണമായ ഒരു ചലഞ്ചിലൂടെയാണ് ഒൺലി ഫാൻസ് മോഡലായ ലില്ലി ഫിലിപ്സ് അടുത്തയിടെ വാർത്തകളിൽ നിറഞ്ഞത്. ഒറ്റദിവസത്തിൽ 101 പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടുക എന്നതായിരുന്നു ലില്ലി ആ ടാസ്ക്. പ്രതീക്ഷിച്ചതുപോലെ ഉദ്യമം വിജയിച്ചെങ്കിലും ഇപ്പോൾ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിടുകയാണ് ലില്ലി. വാടകയ്ക്കെടുത്ത വീട്ടിൽ ഉടമയുടെ അനുമതിയില്ലാതെ ഇത്തരം ഒരു പ്രവൃത്തി ചെയ്തതിന് റെന്റൽ സൈറ്റ് ലില്ലിയെ നിരോധിക്കാനുള്ള സാധ്യത ഏറെയാണ്.
23 കാരിയായ ലില്ലി ലണ്ടനിലെ നോട്ടിംഗ്ഹിൽ എന്ന നെയ്ബർഹുഡിൽ സ്ഥിതിചെയ്യുന്ന ഒരു വീടാണ് ഈ അസാധാരണ ടാസ്കിനായി വാടകയ്‌ക്കെടുത്തത്. 1.9 മില്യൻ ഡോളർ (16.29 കോടി രൂപ) വിലമതിപ്പുള്ള ആഡംബര ഫ്ലാറ്റാണിത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ലില്ലി ഫ്ലാറ്റ് വാടകയ്ക്കെടുത്തത്. എന്നാൽ, മോഡലിന്റെ ഉദ്ദേശ്യം എന്താണെന്ന കാര്യത്തിൽ വീട്ടുടമസ്ഥർക്ക് വ്യക്തത ഉണ്ടായിരുന്നില്ല.
തങ്ങളുടെ വീട്ടിൽ ലില്ലി കാണിച്ചു കൂട്ടിയതൊന്നും മനസ്സിലാകാതിരുന്ന ഉടമസ്ഥർ വളരെ മികച്ച ഒരു അതിഥിയാണ് ലില്ലി എന്ന് വിശേഷിപ്പിക്കുക പോലും ചെയ്തു. വീട് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും ലില്ലി പാലിച്ചുവെന്നും താമസത്തിനെത്തും മുൻപുതന്നെ താമസ കാലയളവിനെ കുറിച്ചുമെല്ലാം കൃത്യമായി വിവരം നൽകിയെന്നും ഉടമകൾ പറഞ്ഞിരുന്നു. ഇതൊക്കെകൊണ്ട് അവർക്ക് ലില്ലിയിൽ യാതൊരു സംശയവും തോന്നിയില്ല.
എന്നാൽ, വാടകയ്‌ക്കെടുത്ത വീട്ടിൽ ലൈംഗിക സ്റ്റണ്ട് നടത്തുന്നത് മാത്രമല്ല അത് സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള തന്റെ സമൂഹമാധ്യമ പേജിലൂടെ തൽസമയം സംപ്രേക്ഷണം ചെയ്യാനും ലില്ലി മടിച്ചില്ല. മണിക്കൂറുകൾ നീണ്ട ചലഞ്ച് ലില്ലിയുടെ ആരാധകർക്കിടയിൽ വളരെ വേഗത്തിൽ വൈറലാവുകയും ചെയ്തു. പക്ഷേ ഇക്കാര്യങ്ങൾ ഒന്നുമറിയാതെ ലില്ലിയെ കണ്ണുമടച്ച് വിശ്വസിച്ചിരിക്കുകയായിരുന്നു വീട്ടുടമകൾ. കാര്യങ്ങളെല്ലാം കഴിഞ്ഞ് ലില്ലി വീടൊഴിഞ്ഞ ശേഷമാണ് ഉടമകളിൽ ഒരാൾ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ലില്ലി പോയ ശേഷം ഇങ്ങനെ എന്തെങ്കിലും ഒരു കാര്യം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും വീട്ടിൽ അവശേഷിച്ചിരുന്നില്ല എന്നും ഇവർ പറയുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ റെന്റൽ സൈറ്റിൽ പരാതി ഉയർത്തി. പോണോഗ്രഫിക്കായി വീടോ ചുറ്റുപാടുകളോ ഉപയോഗിക്കരുത് എന്നത് റെന്റൽ സൈറ്റിന്റെ അടിസ്ഥാന നിയമമാണ്. നൂറിലധികം ആളുകളെ വിളിച്ചു വരുത്തിയതോടെ വീട്ടിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി അതിഥികളുടെ എണ്ണം സംബന്ധിച്ച് ഉടമസ്ഥരുടെ നിർദ്ദേശവും ലില്ലി ലംഘിച്ചു. ഒന്നിലധികം നിയമങ്ങൾ ബോധപൂർവ്വം തെറ്റിച്ചതുകൊണ്ട് ലില്ലിക്ക് താൽകാലികമായോ എക്കാലത്തേയ്ക്കുമോ നിരോധന ഏർപ്പെടുത്താൻ സാധിക്കും എന്ന് റെന്റൽ സൈറ്റിന്റെ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
ലില്ലി വാടകയ്ക്കെടുത്ത വീട് ആറ് അപ്പാർട്ട്മെന്റുകളായാണ് തിരിച്ചിരിക്കുന്നത്. മറ്റു അപ്പാർട്ട്മെന്റുകളിൽ ആളുകൾ താമസിക്കുന്നുമുണ്ട്. ഇങ്ങനെ എന്തെങ്കിലും ഒരു പ്രവർത്തി നടക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു കോലാഹലങ്ങളും അവിടെ ഉണ്ടായിരുന്നില്ല എന്ന് സമീപവാസികളും പറയുന്നു. നിരോധനം നേരിടാൻ സാധ്യതയുണ്ടെങ്കിലും തന്റെ ചലഞ്ച് അവസാനിപ്പിക്കാൻ ലില്ലി തയ്യാറാല്ല. ഒരു ദിവസം ആയിരം പുരുഷന്മാരുമൊത്ത് കിടക്ക പങ്കിടുക എന്ന പുതിയ ചലഞ്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോഡൽ. എന്നാൽ ഇതിനായി മറ്റൊരു വീട് കണ്ടെത്താൻ സാധിക്കുമോ എന്നത് മാത്രമാണ് സംശയം.