വീട് വാങ്ങുമ്പോഴുള്ള തർക്കങ്ങൾ; സമയബന്ധിത പരിഹാരം ഇനി സാധ്യമായേക്കും

Mail This Article
ഫ്ലാറ്റുകൾ പറഞ്ഞസമയത്ത് പൂർത്തീകരിച്ച് നൽകാതിരിക്കുക, നിർമാണത്തിലെ അപാകത, രേഖകൾ നൽകുന്നതിലെ കാലതാമസം, വീട്ടുവായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പുതിയ സമിതിയുടെ പരിഗണനയിൽ വരും.
ഓൺലൈനിലൂടെ നടക്കുന്ന വസ്തു, വീട് വ്യാപാരങ്ങളും, വാടകയ്ക്ക് നൽകുക, ലീസ് നൽകുക തുടങ്ങിയവയും സമിതി പരിശോധിക്കും. പ്രത്യേക ഓൺലൈൻ പോർട്ടലും തർക്കപരിഹാര ഫോറവും ഇതിന്റെ ഭാഗമായി രൂപീകരിക്കും. പ്രതികൾക്ക് ഒരുമാസത്തിനുള്ളിൽ പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം.

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനുമാണ് പുതിയ സമിതിയെന്ന് സിസിപിഐ അറിയിച്ചു. നാഷണൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് കൗൺസിലിന്റെ കണക്കനുസരിച്ച് 200 ബില്യൻ ഡോളറായിരുന്നു 2021ൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ മൂല്യം. ഇത് 2030 ൽ ഒരു ട്രില്യൻ ഡോളറാകുമെന്നാണ് കണക്കുകൂട്ടൽ.