വെറും 4 മാസംകൊണ്ട് 2200 സ്ക്വയർഫീറ്റ് വീട്! രാജ്യത്തെ ആദ്യ 3D പ്രിന്റഡ് വില്ല റെഡി

Mail This Article
മദ്രാസ് ഐഐടിയിൽ രൂപംകൊണ്ട സ്റ്റാർട്ടപ്പായ ത്വസ്ഥ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രാജ്യത്ത് ആദ്യ വില്ല വിജയകരമായി നിർമിച്ചു. പുണെയിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസിന് വേണ്ടിയാണ് വെറും 4 മാസംകൊണ്ട് 2200 ചതുരശ്രയടിയുള്ള വീട് പൂർത്തിയാക്കിയത്.

കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുന്ന കെട്ടിടത്തിന്റെ 3ഡി ഡിസൈൻ അനുസരിച്ച്, നിർമാണസാമഗ്രികൾ നിറച്ച 3ഡി പ്രിന്റിങ് ഉപകരണം വീടിന്റെ ഭാഗങ്ങൾ നിർമിക്കും.
മെഷീൻ നിർമിതമായതിനാൽ ചെലവും താരതമ്യേന കുറവാണ്. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐഐടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വസ്ഥ വികസിപ്പിച്ച സാങ്കേതികകവിദ്യ വഴി വിദേശത്തും വീടുകൾ നിർമിക്കാൻ ശ്രമം തുടങ്ങി.