ADVERTISEMENT

ഇന്ന് മിക്ക വീടുകളിലും അലങ്കാരചെടികള്‍ വയ്ക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്. അലങ്കാരം മാത്രമല്ല വീട്ടിനുള്ളില്‍ ശുദ്ധവായു ഉറപ്പുവരുത്താനും ഇവയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വീടിന്റെ അകത്തളങ്ങളില്‍ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടിയ അളവില്‍ വിഷവായു കെട്ടിനില്‍ക്കുന്നുണ്ട്. ഇതൊക്കെ വലിച്ചെടുത്തു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ ഈ സസ്യങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ചിലയിനം ചെടികള്‍ വീട്ടിനുള്ളില്‍ വയ്ക്കാന്‍ പാടില്ലാത്തതാണ്. ഇതിലെ വിഷാംശമാണ് കാരണം. അതുകൊണ്ട് തന്നെ അലങ്കാരസസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അബദ്ധം പറ്റാതെ സൂക്ഷിക്കണം. വീട്ടിനുള്ളില്‍ ധൈര്യമായി വയ്ക്കാവുന്ന ചില ചെടികളെ പരിചയപ്പെടാം.

മണി പ്ലാന്റ് 

money-plant

ഏറ്റവും കൂടുതലായി അകത്തളങ്ങളില്‍ വയ്ക്കുന്ന ചെടി എന്ന ബഹുമതി മണിപ്ലാന്റിനുണ്ട്. വള്ളിയായി പടര്‍ന്നു പിടിക്കുന്ന മണി പ്ലാന്റുകള്‍ ചട്ടിയിലോ, ഒരു കുപ്പിയില്‍ വെള്ളം നിറച്ചോ സൂക്ഷിക്കാവുന്നതാണ്. ഇടക്കിടെ അറ്റം മുറിച്ചു വൃത്തിയാക്കണം എന്നുമാത്രം. മണി പ്ലാന്റ് വീട്ടില്‍ സൂക്ഷിക്കുന്നത് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുമെന്നും വീട്ടിനുള്ളിലേക്ക് ധനം ആകർഷിക്കുമെന്നും വിശ്വാസമുണ്ട്‌.

കറ്റാര്‍വാഴ

aloe-vera

ഔഷധസസ്യം കൂടിയായ കറ്റാര്‍വാഴ വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന സസ്യമാണ്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് കറ്റാർവാഴ വയ്ക്കാവുന്നതാണ്. കറ്റാർവാഴ നടുമ്പോൾ ധാരാളം വെള്ളമൊഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടക്കിടെ പുറത്തുവെച്ചു വെയില്‍ കൊളളിക്കാനും ശ്രദ്ധിക്കുക.

സാൻസവേരിയ

snakeplant

സ്നേക്ക് പ്ലാന്റ്  എന്നും ഇതിനു പേരുണ്ട്. ഇതിന്റെ നീളന്‍ ഇല കാരണം 'മദർ ഇൻലോസ് ടങ്' എന്നും വിളിക്കാറുണ്ട്.  തീരെ കുറഞ്ഞ പരിചരണം മതി, എന്നാലോ വായു ശുദ്ധമാക്കാന്‍ ഏറെ സഹായകവുമാണ് ഈ അലങ്കാരസസ്യം. മൂന്നോ നാലോ ആഴ്ച കൂടുമ്പോള്‍ നനച്ചാല്‍ പോലും ഇതിന് പ്രശ്നമില്ല. സാൻസവേരിയയുടെ വ്യത്യസ്തയിനങ്ങൾ വിപണിയിൽ ലഭിക്കും. വളരെ കുറച്ചു മാത്രം വെയിൽ ലഭിക്കുന്ന ഇടങ്ങളിലും സാൻസവേരിയ നന്നായി വളരും. 

മുള

lucky-bamboo

ലക്കി ബാംബൂ ഇന്ന് മിക്കയിടത്തും കാണാം. ഫെങ്ങ്ഷ്യൂ വിശ്വാസപ്രകാരം വീട്ടിലേക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ് ലക്കി ബാംബൂ. ഒരു ഗ്ലാസ് ബൗളിൽ, സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത വീടിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണില്‍ മുള വെയ്ക്കാം. വീടിന്റെ പ്രധാനവാതിലിനെ അഭിമുഖീകരിക്കുന്ന വിധത്തിലാകണം മുളയുടെ സ്ഥാനം. അതുപോലെ ബാംബൂ പാം അകത്തളത്തിലേക്ക് വളരെ യോജിച്ച ചെടിയാണ്. കാര്യമായ ശ്രദ്ധ ആവശ്യമില്ല. ഇടയ്ക്കിടെ വെള്ളമൊഴിച്ചുകൊടുക്കുകയും കേടായ ഇലകൾ വെട്ടിയൊതുക്കുകയും ചെയ്താൽ മതിയാകും.

സ്പൈഡർ പ്ലാന്റ്

spider-plant

എവിടെയും എങ്ങനെയും ഇവ വളരും. ചട്ടിയില്‍ തൂക്കാനായാലും നിലത്തു വയ്ക്കാനായാലും ഒക്കെ അനുയോജ്യം. ഏകദേശം ഇരുന്നൂറിലധികം തരത്തിലുണ്ട് ഇവ. ഇവയുടെ ഇലകള്‍ക്ക് വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും കഴിവുണ്ട്. ചുരുക്കത്തിൽ വീടിനകത്ത്‌ പച്ചപ്പ് ഒരുക്കാനും ചൂട് കുറയ്ക്കാനും പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം ചെടികൾ സഹായിക്കും. അപ്പോൾ ഇന്നുതന്നെ ഈ പ്രകൃതിദത്ത എസി ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ...

English Summary:

5 Indoor Plants that can be kept inside Home during Summer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com