ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ വീടുപണിയുമ്പോൾ പല അബദ്ധങ്ങളും ആളുകൾക്ക് സംഭവിക്കാറുണ്ട്. വീടിനെ ചുറ്റിപ്പറ്റിയുള്ള ആവശ്യങ്ങളിൽ പലപ്പോഴും യാഥാർഥ്യബോധത്തിനപ്പുറം ഫാന്റസി കയറിവരുന്നതാണ് ഒരുപ്രശ്നം. ഈ പ്രവാസി ഗൃഹനാഥനും പറ്റിയത് സമാന അനുഭവമാണ്.

ഗൾഫിൽ ജോലി ചെയ്യുമ്പോഴും നാട്ടിലെ പഴയ കുളവും പച്ചപ്പുമൊക്കെ ഗൃഹാതുരതയായി മനസ്സിൽ കൊണ്ടുനടക്കുന്നതിനാലാകാം നാട്ടിൽ സ്ഥലം വാങ്ങി, സമകാലിക ശൈലിയിൽ പണിത പുതിയ വീടിന് അകമ്പടിയായി വിശാലമായ ലാൻഡ്സ്കേപ്പും സ്വിമ്മിങ് പൂളും വാട്ടർ ഫൗണ്ടനുമൊക്കെ വേണമെന്ന് അയാൾ ആഗ്രഹിച്ചത്.

ധാരാളം തണൽമരങ്ങൾ നിറഞ്ഞിരുന്ന പ്ലോട്ടിൽ അവയെല്ലാം വെട്ടിമാറ്റിയാണ് പുൽത്തകിടിയും സ്വിമ്മിങ് പൂളും ഒരുക്കിയത്. വീടിന് മുടക്കിയ പോലെ നല്ലൊരു തുക മെക്സിക്കൻ ഗ്രാസും പേൾ ഗ്രാസും അസംഖ്യം ചെടികളും ഹാജർവയ്ക്കുന്ന ഉദ്യാനത്തിന് അയാൾ മുടക്കിയിട്ടുണ്ട്. കൂടാതെ വീടിനുള്ളിൽ ഒരു കോർട്യാർഡ് വാട്ടർ ഫൗണ്ടനാക്കി മാറ്റി. മറ്റൊരു വാട്ടർ ബോഡിയിൽ മീനുകളുമിട്ടു. ആദ്യത്തെ കുറച്ചുമാസങ്ങൾ കുഴപ്പമില്ലാതെ പോയി. വീട്ടിലെ പച്ചപ്പും ഹരിതാഭയും ആസ്വദിച്ച ശേഷം ഗൃഹനാഥൻ തിരികെ ഗൾഫിലേക്ക് മടങ്ങി. 

അങ്ങനെ വീട്ടിൽ താമസമായതിന് ശേഷമുള്ള ആദ്യ വേനൽക്കാലമെത്തി. പൊതുവെ അവിടം വരൾച്ചാബാധിത പ്രദേശമാണ്. ഫെബ്രുവരി ആയപ്പോഴേക്കും കിണർ വറ്റി. വാട്ടർ കണക്‌ഷൻ ഉണ്ടെങ്കിലും വേനലെത്തിയാൽ പൈപ്പിൽ കാറ്റുമാത്രമാണ് കൂടുതലും.

ദൈനംദിന വീട്ടാവശ്യങ്ങൾക്ക് പലപ്പോഴും ടാങ്കറിൽ വെള്ളമടിക്കേണ്ടി വന്നു. നാട്ടിൽ ജോലിയുള്ള ഭാര്യയ്ക്ക് ഉദ്യാനം ആദ്യമൊക്കെ രസമായിരുന്നെങ്കിലും പിന്നീട് പരിപാലനം വലിയ ബാധ്യതയായിമാറി. വെള്ളം കിട്ടാതെ ഉദ്യാനത്തിലെ പുല്ല് കരിഞ്ഞുണങ്ങി. ജനുവരി വരെ കളകളാരവത്തോടെ നിറഞ്ഞൊഴുകിയിരുന്ന വാട്ടർ ഫൗണ്ടൻ നിലച്ചു. എപ്പോഴും ഫിൽറ്റർ ചെയ്തുമാറ്റാൻ വെള്ളമില്ലാതെ സ്വിമ്മിങ് പൂളിലെ വെള്ളവും ഡ്രെയിൻ ഔട്ട് ചെയ്തു. ഇപ്പോൾ അതിൽ കരിയിലയും പായലും പിടിച്ചുകിടക്കുന്നു. വീടിനുള്ളിലെ അക്വേറിയം കൃത്യമായി പരിചരിക്കാതെ പായലും ദുർഗന്ധവും വമിക്കാൻ തുടങ്ങിയപ്പോൾ അതും വറ്റിക്കേണ്ടിവന്നു. ഇപ്പോൾ സ്മാരകശിലകൾ പോലെ കുറെ ഡെഡ് സ്‌പേസുകൾ അവിടെയുമിവിടെയും അവശേഷിക്കുന്നു. 

pool-landscape

ഷോ കാണിക്കാൻ എലിവേഷനിൽ ധാരാളം ഗ്ലാസ് നൽകിയിരുന്നു. കൂടാതെ മുറ്റം വെട്ടിത്തെളിച്ച്  ഡ്രൈവ് വെയിൽ വിരിച്ച ഇന്റർലോക്കിന്റെ ചൂടും വീട്ടിലേക്ക് അടിക്കാൻ തുടങ്ങി. എസിയില്ലാതെ ഇരിക്കാനാകാത്ത അവസ്ഥ. കറന്റ് ബിൽ പലപ്പോഴും ഷോക്കടിപ്പിച്ചു.

ഗുണപാഠം- വീട്ടിൽ അകമ്പടിയായി ഹരിതാഭമായ ലാൻഡ്സ്കേപ്പും വാട്ടർബോഡിയും അക്വേറിയവുമെല്ലാം നല്ലതുതന്നെ. പക്ഷേ ദീർഘവീക്ഷണത്തോടെ  പ്രാദേശികമായ ഭൂപ്രകൃതിയും കാലാവസ്ഥയും കൂടി പരിഗണിച്ചുവേണം അവ ഒരുക്കാൻ. ഇവിടെ ആരംഭശൂരത്വത്തിൽ അതെല്ലാം വയ്ക്കുംമുൻപ് അത് ദീർഘകാലാടിസ്ഥാനത്തിൽ പരിപാലിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് ചിന്തിക്കാഞ്ഞതാണ് അബദ്ധമായത്.

English Summary:

Maintenance Problems of Landscape, Swimming Pool- Experience

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com