ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ സെൻട്രൽ ജയിലിൽ മകനെ സന്ദർശിക്കുന്നതിനിടെ മൊബൈൽ ഫോൺ കൈമാറാനുള്ള അമ്മയുടെ ശ്രമം ജയിൽ സുരക്ഷാ വകുപ്പിലെ വനിതാ ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി. രണ്ട് മൊബൈൽ ഫോണുകളും രണ്ട് ചാർജറുകളും ജയിലിനുള്ളിൽ കടത്താനുള്ള നീക്കമാണ് തടഞ്ഞത്.

സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, മകനെ കാണാനായി ജയിലിൽ എത്തിയ വയോധിക ഇൻസ്പെക്ഷൻ ഏരിയയിൽ എത്തിയപ്പോൾ പരിഭ്രാന്തയായി കാണപ്പെട്ടു. ഇതേത്തുടർന്ന് വനിതാ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കാൻ ശ്രമിച്ചു. എന്നാൽ വയോധിക പരിശോധനയെ എതിർക്കുകയും അനുവദിക്കില്ലെന്ന് വാശി പിടിക്കുകയും ചെയ്തു. എങ്കിലും, ഉദ്യോഗസ്ഥർ സമഗ്രമായ തിരച്ചിൽ നടത്തുകയും ഫോണുകളും ചാർജറുകളും കണ്ടെത്തുകയുമായിരുന്നു.

ജയിൽ അധികൃതർ തുടർനടപടികൾക്കായി വയോധികയെ ബന്ധപ്പെട്ട അന്വേഷണ അധികാരികൾക്ക് കൈമാറി.

English Summary:

Elderly woman's attempt to give phone to her son in Kuwait Central Jail failed.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com