ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യ്ക്കു മടിച്ചുനിൽക്കുന്ന കമ്പനികൾ വിപണിയെ സമീപിക്കാൻ വൈകാതെ മുന്നോട്ടുവരാനുള്ള സാധ്യത ശക്തമായി. ദ്വിതീയ വിപണിയുടെ വികാരം മെച്ചപ്പെടുന്നതിനനുസരിച്ചു പ്രാഥമിക വിപണിയും സജീവമാകുന്നതാണു പതിവ്.
ചില പ്രമുഖ കമ്പനികൾ അടുത്തുതന്നെ ഐപിഒ വിപണിയിലെത്തിയേക്കും. 15,000 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായി മൂലധന വിപണിയിലെത്താൻ ടാറ്റ ക്യാപ്പിറ്റൽ തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഒയാണിത്. തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. എൽജി ഇലക്ട്രോണിക്സ്, സെപ്റ്റോ, എൻഎസ്ഡിഎൽ തുടങ്ങിയവയിൽനിന്നുള്ള ഐപിഒകളും വൈകാതെ ഉണ്ടാകും.
The Indian IPO market is poised for a surge in activity. Several major companies, including Tata Capital, are preparing for IPOs, signaling a positive shift in market sentiment.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.