ADVERTISEMENT

കോട്ടയം ∙ ഹൃദയത്തിനും വൃക്കയ്ക്കും രോഗം ബാധിച്ച ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു. കോട്ടയം തോട്ടക്കാട് ഉമ്പിടി മറ്റത്തിൽ വീട്ടിൽ തോമസ് ആന്റണി (71) ആണ് സുമസ്സുകളുടെ കരുണ തേടുന്നത്. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ 14 വർഷമായി ചികിത്സയിലാണ്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തണം. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. ചികിത്സയ്ക്കായി ഇതിനോടകം തന്നെ വലിയൊരു തുക ചെലവായി. തുടർ ചികിത്സയ്ക്കും മരുന്നിനുമായി ബുദ്ധിമുട്ടുകയാണ് കുടുംബം. സുമസ്സുകള്‍‍ കനിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. തോമസ് ആന്റണിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
Account Name : Thomas Antony
Canara Bank, Changancherry Branch
Account Number : 0705101023524
IFSC Code : CNRB0000705
Google Pay Number : 7012129660

English Summary:

Heart and kidney disease treatment costs are overwhelming Thomas Antony of Kottayam. He requires urgent financial assistance for dialysis and ongoing medication, and welcomes any donations from well-wishers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com