കിഡ്‌നി രോഗബാധിതൻ, ഇപ്പോൾ ഹെർണിയ രോഗവും; ചികിത്സാ സഹായം തേടുന്നു

Mail This Article
കോട്ടയം ∙ കിഡ്‌നി രോഗബാധിതനായ ഗൃഹനാഥൻ ഹെർണിയ രോഗം കലശലായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾക്കു സുമനസ്സുകളുടെ സഹായം തേടുന്നു. പാറമ്പുഴ ചീനിക്കുഴി തെക്കേടത്തുപറമ്പിൽ സതീശൻ മനയിൽ (59) ആണ് സഹായം തേടുന്നത്. ശസ്ത്രക്രിയ നടത്തുന്നതിനു ഒന്നരലക്ഷം രൂപ ചെലവ് വരുമെന്ന് സതീശനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
നിലവിൽ ഡയാലിസിസ് ചെയ്യുന്ന സതീശനെ ഹൃദയസംബന്ധമായ രോഗങ്ങളും അലട്ടുന്നുണ്ട്. തകരാറിലായ കിഡ്‌നി മാറ്റിവയ്ക്കുന്നതിനു പത്ത് ലക്ഷത്തിലധികം രൂപ ചെലവാകും. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന സതീശനു രോഗം ബാധിച്ചതോടെ പ്രധാന വരുമാന മാർഗം നഷ്ടപ്പെട്ടു. 2 വയസ്സുള്ള ഇരട്ടക്കുട്ടികളുടെ പിതാവായ സതീശൻ സുമനസ്സുകളുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടുമാത്രമാണ് ഇതുവരെ മുന്നോട്ടുപോയത്. സഹായം തേടി സതീശന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ
സതീശൻ മനയിൽ
SBI, Thiruvanchoor Branch
A/C No. : 67195450992
IFSC Code: SBIN0070432
ഫോൺ: 90612 87462