ചികിത്സാ സഹായം തേടി കാൻസർ ബാധിതയായ വീട്ടമ്മ

Mail This Article
കോട്ടയം∙ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. കറുകച്ചാൽ ചാമ്പക്കര കുരുമ്പിക്കുളം സ്വദേശിനി എം.പി.മേരി (62) ആണ് സുമസ്സുകളുടെ കരുണ തേടുന്നത്. അവിവാഹിതയായ മേരി സഹോദരനൊപ്പമാണ് താമസം. കോട്ടയം ജനറൽ ആശുപത്രിയില്‍ കീമോതെറാപ്പി കഴിഞ്ഞ് നിലവിൽ വീട്ടിലാണ്. ഇവർക്ക് മറ്റു വരുമാനമാർഗങ്ങളൊന്നുമില്ല. സഹോദരന്റെ ചെലവിലാണ് കഴിയുന്നത്. മരുന്നിനും തുടര്‍ചികിത്സയ്ക്കും സുമനസ്സുകൾ കനിയണം. ഇതിനായി മേരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
Account Name : Mary M P
Canara Bank, Karukachal Branch
Account Number : 110054626527
IFSC Code : CNRB0003478
Mobile Number : 9562917380