ഇടുപ്പെല്ല് പൊട്ടി കിടപ്പിലായി: ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം വേണം; സുമനുസുകളുടെ കരുണ തേടുന്നു

Mail This Article
കോട്ടയം ∙ ഇടുപ്പെല്ല് പൊട്ടി കിടപ്പിലായ സി.എ.ഷിനോ (45), (ചതുരച്ചിറ, ആർപ്പൂക്കര വെസ്റ്റ്) ശസ്ത്രക്രിയയ്ക്കായി സുമനുസ്സുകളുടെ കരുണ തേടുന്നു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കിടപ്പിലാണ്. പെയ്ന്റിങ് തൊഴിലാളിയായിരുന്ന ഷിനോയുടെ വരുമാനം കൊണ്ടായിരുന്നു സാമ്പത്തികമായി വളരെ പിന്നാക്കമായ കുടുംബം ജീവിച്ചു പോന്നിരുന്നത്. ഷിനോ കിടപ്പിലായതോടെ വളരെയധികം കഷ്ടപ്പെടുകയാണ് കുടുംബം. ഇദ്ദേഹം എഴുന്നേറ്റു നടക്കണമെങ്കിൽ ഇടുപ്പെല്ല് മാറ്റിവയ്ക്കണം. അതിനായി 5 ലക്ഷം രൂപ ചെലവ് വരും. സുമനസ്സുകൾ സഹായിക്കുകയാണെങ്കിൽ ഷിനോയ്ക്ക് നടക്കാനും ജോലി ചെയ്യാനും സാധിക്കും. എസ്എച്ച് മെഡിക്കൽ സെന്ററിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്.
അക്കൗണ്ട് നമ്പർ– 67313261473
IFSC: SBIN0070377
SBI Karipputhattu Branch
GPay- 9061726705
ഷിനോയുടെ ഭാര്യ രമ്യ ശാന്തപ്പന്റെ പേരിലാണ് അക്കൗണ്ട്.
വിലാസം
C.A.Shino
Chathurachirayil
Arpookara west