ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ കരുണ തേടുന്നു

Mail This Article
×
കടങ്ങോട് ∙ ഇരു വൃക്കകളും തകരാറിലായ 39 വയസ്സുള്ള പാഴിയോട്ടുമുറി കുന്നത്തുപുരയ്ക്കൽ കെ.കെ.സുനിൽ സുമനസുകളുടെ കരുണ തേടുന്നു. ആഴ്ചയിൽ 3 പ്രാവശ്യം ഡയാലിസിസ് ചെയ്യുന്നുണ്ട്. ഡയാലിസിസ് ചെയ്യാൻ തുടങ്ങിയത് 2023 ഡിസംബർ മുതലാണ്. കൂലിപ്പണിയെടുത്തു ജീവിച്ചിരുന്ന സുനിലിന് ഇപ്പോൾ ജോലിയെടുക്കാനുള്ള ആരോഗ്യമില്ല. സാമ്പത്തികമായി വളരെ പിന്നാക്കമായ സുനിലിന് ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ സാധിക്കുന്നില്ല. ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. മാസം 30,000 രൂപ ആവശ്യമായി വരുന്നു.
അക്കൗണ്ട് നമ്പർ 19260100079093
IFSC- FDRL0001926.
English Summary:
Kidney failure necessitates urgent financial assistance for KK Sunil. He requires ₹30,000 monthly for dialysis treatment and appeals for compassionate donations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.