വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി ഭീഷണിയിൽ വിധവയായ വീട്ടമ്മ

Mail This Article
കോട്ടയം ∙ ലോട്ടറി ടിക്കറ്റ് വിറ്റു ജീവിച്ചിരുന്ന ഭർത്താവ് വി.ജെ.രാജു എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ വിധവയായ വീട്ടമ്മ ജപ്തി ഭീഷണിയിൽ. നാട്ടകം വെഞ്ചേപ്പള്ളിൽ രാജമ്മ രാജുവാണ് വീടു വിട്ടിറങ്ങേണ്ട ഗതികേടിൽ കഴിയുന്നത്. ഹൃദ്രോഗത്തെത്തുടർന്നാണ് രാജു മരിച്ചത്. 9.3 ലക്ഷം രൂപ കടമുണ്ടായിരുന്നത് ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥ പ്രകാരം 5 ലക്ഷമായി കുറച്ചിട്ടുണ്ട്. എന്നാൽ ഈ തുക തിരിച്ചടയ്ക്കാൻ ഒരു നിവൃത്തിയുമില്ലാത്ത ദയനീയ അവസ്ഥയിലാണ് രാജമ്മ. സുമനസ്സുകള്‍ കനിയുമെന്നാണ് പ്രതീക്ഷ.
രാജമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ബാങ്ക് ഓഫ് ബറോഡ, കോടിമത ശാഖ
അക്കൗണ്ട് നമ്പർ : 49890100002783
ഐഎഫ്എസ്‌സി : BARB0KODIMA