വൃക്കരോഗിയായ സന്തോഷിനെ സഹായിക്കില്ലെ..?

Mail This Article
കോട്ടയം ∙ പള്ളം കാട്ടാമ്പറമ്പിൽ കെ.എൻ.സന്തോഷ് (53) വൃക്കരോഗത്താൽ കഷ്ടപ്പെടാൻ തുടങ്ങിയിട്ട് 4 വർഷമായി. ആദ്യം രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയപ്പോഴേക്കും വൈകി. രണ്ട് വൃക്കകൾക്കും തകരാർ ഉണ്ടെന്നു ഡോക്ടർമാർ. ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്. ഇത്രയും നാൾ വിവിധ സഹായങ്ങൾ ലഭിച്ചിരുന്നു.
ഇപ്പോൾ വാടകയ്ക്കാണ് താമസം. വാടക കൊടുക്കാൻ പോലുമുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ല. ഭാര്യയും വിദ്യാർഥികളായ രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ആഴ്ചയിൽ രണ്ട് ഡയാലിസിസ് വരെ വേണ്ടി വരുന്നുണ്ട്. സ്വകാര്യ ആശുപത്രിയിൽ ഇതിനു ഭീമമായ ചെലവാണ്. സർക്കാർ ആശുപത്രിയിൽ മുൻ കൂട്ടി ബുക്ക് ചെയ്താൽ സൗകര്യം ലഭിക്കുകയുള്ളു. എന്നാൽ ഏറെ കാലതാമസം നേരിടുന്നതിനാൽ പലപ്പോഴും സ്വകാര്യ ആശുപത്രിയാണ് ആശ്രയം.
സന്തോഷിനു പണികൾക്ക് പോകാൻ കഴയുന്നില്ല. കടകളിൽ ജോലിക്ക് പോയിരുന്ന ഭാര്യ സീന ഇപ്പോൾ ഭർത്താവിനെ സംരക്ഷിച്ച് വീട്ടിൽ തന്നെയാണ്. വരുമാനം ഒന്നുമില്ല. ചികിത്സാ ചെലവിനു പുറമേ വീട്ടു ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായ കുടുംബത്തിനു ഉദാരമതികളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയു.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ.
പേര് : സീന സന്തോഷ് (ഭാര്യ), SEENA SANTHOSH.
അക്കൗണ്ട് നമ്പർ: 20135017489. IFSCode: SBIN0008633.
ബാങ്ക്– എസ്ബിഐ, തിരുനക്കര ശഖ, കോട്ടയം.
ഫോൺ: 8129863274.