കാരുണ്യത്തണലിൽ അഞ്ച് യുവതികൾക്കു വിവാഹം

Mail This Article
കണിയാമ്പറ്റ∙ മില്ലുമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പതിമൂന്നാമത് വിവാഹ സംഗമത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5 യുവതികളുടെ കൂടി വിവാഹം നടന്നു. ഇതുവരെ നടന്ന വിവാഹ സംഗമത്തിലൂടെ 258 യുവതികളുടെ വിവാഹമാണ് നടന്നത്. വധുവിനു സ്വർണാഭരണവും വിവാഹ വസ്ത്രവും നൽകിയതിനു പുറമേ വരനും മഹറും വിവാഹവസ്ത്രവും കമ്മിറ്റി സമ്മാനമായി നൽകി.
വിവാഹ സംഗമം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കാരുണ്യം റിലീഫ് കമ്മിറ്റി ചെയർമാൻ കുഞ്ഞമ്മദ് നെല്ലോളി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, റാഷിദ് ഗസാലി, സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ, എസ്എംഎഫ് സംസ്ഥാന സെക്രട്ടറി പി.സി.ഇബ്രാഹിം, റസാഖ് കൽപറ്റ, കടവൻ ഹംസ, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.പി.ഷുക്കൂർ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, പി.കെ.മുസ്തഫ, അബൂബക്കർ പൂനൂർ, മജീദ് കല്ലാച്ചി, വി.കെ.മൂസ, അബ്ദുൽ ഖാദർ, ഇമ്പിച്ചി മുഹമ്മദ്, പി.എൻ.അബ്ദുൽ ഖാദർ, പി.പോക്കർ, എം.പി.നവാസ്, സി.എച്ച്.ഫസൽ, പി.ജൗഹർ, എം.പി.ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.