വൃക്കരോഗം: സുമനസ്സുകളുടെ സഹായം തേടി യുവാവ്

Mail This Article
കോട്ടയം ∙ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ കരുണ തേടി വൃക്ക രോഗിയായ യുവാവ്. ഇരിങ്ങാലക്കുട കോമ്പാറ കുറ്റിക്കാട്ടു നെയ്യൻ വീട്ടിൽ ലിയോ ജോസ് (40) ആണ് ചികിത്സാസഹായം തേടുന്നത്. വൃക്ക തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ മാറ്റിവച്ചിരുന്നു. മരുന്നിനും അനുബന്ധ പരിശോധനകൾക്കുമായി മാസം 30,000 രൂപയോളം ചെലവുവരും. കൂലിപ്പണിയായിരുന്നു ലിയോ ജോസിന്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് സുമനസ്സുകൾ കനിഞ്ഞാൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ.
ലിയോ ജോസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
Account Name : LEO JOSE
Canara Bank, Irinjalakuda Branch,
Account No : 110187002486
IFSC : CNRB0000807