ചികിത്സക്കും മക്കളുടെ പഠനത്തിനും വീട്ടമ്മ സഹായം തേടുന്നു

Mail This Article
കോട്ടയം ∙ ചികിത്സക്കും മക്കളുടെ പഠനത്തിനും വീട്ടമ്മ സഹായം തേടുന്നു. പാമ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന അപസ്മാര രോഗവും ന്യൂറോ സംബന്ധമായ മറ്റ് അസുഖങ്ങളാലും കഷ്ടപ്പെടുന്ന മൂലവട്ടം തുള്ളക്കളത്തിൽ ശ്രീദേവി ഷാജിയുടെ (41) മക്കളുടെ വിദ്യാഭ്യാസവും സാമ്പത്തിക ബുദ്ധിമുട്ടു മൂലം അവതാളത്തിലായി.
മൂത്ത മകൾ 4–ാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ്. ഫീസ് അടയ്ക്കാൻ കഴിയാതെ വന്നതിനാൽ പരീക്ഷ എഴുതാനും സാധിച്ചിട്ടില്ല. രണ്ടാമത്തെ മകളുടെ വിദ്യാഭ്യാസം പ്ലസ്ടു പൂർത്തിയാക്കാതെ മുടങ്ങി. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വായ്പയെടുക്കാനുമുള്ള സാധ്യതയുമില്ല. സുമനസ്സുകളുടെ കരുണ പ്രതീക്ഷിക്കുകയാണ് ഈ വീട്ടമ്മ.
ശ്രീദേവിയുടെ അക്കൗണ്ട് വിവരം
Sreedevi Shaji
ESAF Small Finance Bank Pampadi Branch
A/c No. 50170026925857
IFSC: ESMF0001409