ഗുരുതര വൃക്കരോഗം; ചികിത്സാ സഹായം തേടി നിർധന കുടുംബത്തിലെ ഗൃഹനാഥൻ

Mail This Article
കൂടൽ ∙ നിർധന കുടുംബത്തിലെ ഗൃഹനാഥൻ ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കൂടൽ രാജി ഭവനം ഡി.രാജനാണ് (70) ഗുരുതര വൃക്കരോഗം ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 13 വർഷമായി വൃക്ക സംബന്ധമായ രോഗത്തിന്റെ പിടിയിലാണ് രാജൻ. ആറ് വർഷമായി ഡയാലിസിസിന് വിധേയമാകുന്നുണ്ട്. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ്.
കൂലിവേല ചെയ്ത് ജീവിച്ചിരുന്ന രാജന് ഇപ്പോൾ ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിൽ ഏറെ പരിതാപകരമായി ജീവിതം. ചികിത്സയ്ക്കും മരുന്നുകൾക്കും വീട്ടുചെലവുകൾക്കും സാമ്പത്തികമില്ലാതെ പ്രയാസപ്പെടുകയാണ് ഇവരുടെ കുടുംബം. സുഖമില്ലാത്ത ഭാര്യയും രണ്ട് പെൺമക്കളുമാണ് രാജനുള്ളത്. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. സഹായം അഭ്യർഥിച്ച് രാജൻ എസ്ബിഐ കലഞ്ഞൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67208961994. IFSC: SBIN0070663. ഫോൺ: 9544115859.