ADVERTISEMENT

നയൻതാര- മാധവൻ ടീമിന്റെ 'ടെസ്റ്റ്' നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവരുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരയുടെ ലൊക്കേഷൻ സ്റ്റിൽസ് ആണ് നെറ്റ്ഫ്ളിക്സ് ഷെയർ ചെയ്തിരിക്കുന്നത്.

ചില കാര്യങ്ങൾ മാറുന്നു, പക്ഷേ മീര ജാസ്മിനോടുള്ള നമ്മുടെ സ്നേഹം? ഒരിക്കലുമില്ല," എന്നാണ് ചിത്രങ്ങൾക്ക് നെറ്റ്ഫ്ളിക്സ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു ക്രിക്കറ്റ് കളിക്കാരൻ്റെ വേഷത്തിലാണ് സിദ്ധാർത്ഥ് എത്തുന്നത്, മാധവൻ പരിശീലകനായാണ് എത്തുന്നത്.  ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

English Summary:

Nayanthara and Madhavan's film 'Test' is gearing up for a direct OTT release.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com