ADVERTISEMENT

പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ഡ്രാഗൺ’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് 21ന് ചിത്രം നെറ്റ്ഫ്ളിക്സിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ചിത്രം കാണാം. 

ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫിസിൽ സർപ്രൈസ് വിജയമായി മാറിയ ചിത്രമാണ് ഡ്രാഗൺ.  127 കോടിയിലധികമാണ് ചിത്രം തിയറ്ററിൽ നിന്നു മാത്രം കലക്ട് ചെയ്തത്. അതിനിടയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

‘ലവ് ടുഡേ’ എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. കയാദു ലോഹർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ് രവികുമാർ, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

വിജയ് നായകനായ ഗോട്ടിനു ശേഷം എജിഎസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം, കൽപ്പാത്തി എസ്. ഗണേഷ്, കൽപ്പാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ഡ്രാഗൺ നിർമിച്ചിരിക്കുന്നത്. ലിയോണ്‍ ജെയിംസ് സംഗീതവും നികേത് ബൊമ്മി ഛായാഗ്രഹണവും നിർവഹിച്ചു. 

English Summary:

Dragon OTT release: Pradeep Ranganathan's film to stream on Netflix from March 21

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com