മുടക്കുമുതൽ പോലും നേടാനാകാതെ ‘വിടാമുയർച്ചി’; മാർച്ച് 3 മുതൽ നെറ്റ്ഫ്ലിക്സിൽ

Mail This Article
ബോക്സ്ഓഫിസിൽ കനത്ത പരാജയമായി മാറിയ അജിത്കുമാർ ചിത്രം ‘വിടാമുയർച്ചി’ ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് മൂന്ന് മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തി ചിത്രം ഹോളിവുഡ് സിനിമയായ ബ്രേക്ഡൗണിന്റെ റീമേക്ക് ആയിരുന്നു.
200 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് മുടക്കു മുതൽപോലും നേടാനായില്ല. അജിത്, അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ഈ വമ്പൻ ചിത്രത്തിൽ ആരവ്, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ് എൻ.ബി. ശ്രീകാന്ത്, കലാസംവിധാനം മിലൻ, സംഘട്ടന സംവിധാനംസുപ്രീം സുന്ദർ, വസ്ത്രാലങ്കാരം അനു വർദ്ധൻ, വിഎഫ്എക്സ് ഹരിഹരസുധൻ, സ്റ്റിൽസ് ആനന്ദ് കുമാർ.
ലാൽ സലാം, വേട്ടയ്യൻ, ഇന്ത്യൻ 2 എന്നീ സിനിമകളുടെ തുടർച്ചയായ പരാജയത്തിനു ശേഷം ലൈക നിർമിച്ച് റിലീസിനെത്തിയ സിനിമ കൂടിയായിരുന്നു ഇത്.