ആന്റണി വർഗീസിന്റെ ‘ദാവീദ്’; ഏപ്രില്‍ 18 മുതൽ സീ ഫൈവിൽ

Mail This Article
ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ ഏപ്രിൽ 18ന് സീ ഫൈവ് പ്ലാറ്റ്്ഫോമിലൂടെ ഒടിടി റിലീസിനെത്തും. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നാണ് തയാറാക്കിയത്.
സെഞ്ചറി മാക്സ് ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോ ജോസഫ്, കുമാർ മംഗലത്ത് പതക്ക്, അഭിഷേക് പതക് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ആഷിക് അബു എന്ന ബോക്സറുടെ വേഷത്തിലാണ് ആന്റണി പ്രത്യക്ഷപ്പെട്ടത്.
റിങ്ങിലേക്ക് തിരികെ വരുമ്പോൾ ജീവിതം കീഴ്മേൽ മറിയുന്ന ഒരു മുൻ ബോക്സർ ആഷിഖ് അബുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയരാഘവൻ എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2025 ഫെബ്രുവരി 14നാണ് തിയറ്റർ റിലീസ് ചെയ്തത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം പകർന്നത്.