ADVERTISEMENT

കോട്ടയം ∙ എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുൻ എംഎൽഎ പി.വി. അൻവർ. മുൻ അനുഭവങ്ങൾ പരിശോധിച്ചാല്‍ എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു.

അജിത്ത് കുമാറിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് താൻ കൈമാറിയ പ്രധാനപ്പെട്ട രേഖകൾ ഒന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു. ഡിജിപി എന്നല്ല ഗവർണറോ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെയോ അജിത്ത് കുമാറിനെതിരെ സംസ്ഥാന സർക്കിരിന് പരാതി നൽകിയാൽ പോലും നിലവിലെ സാഹചര്യത്തിൽ നടപടിയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അൻവർ പറഞ്ഞു.

English Summary:

Ajith Kumar Case: No action against Ajith Kumar is expected despite complaints, P.V. Anvar says.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com