ADVERTISEMENT

ശബരിമല∙ വിഷു ദിനത്തിൽ ശബരിമല സന്നിധാനത്ത് ഭക്തരുടെ ആഗ്രഹം സഫലമാക്കി സ്വർണ ലോക്കറ്റുകൾ പുറത്തിറക്കി. പൂജിച്ച അയ്യപ്പന്റെ ചിത്രമുള്ള മുദ്രണം ചെയ്ത സ്വർണ ലോക്കറ്റുകളുടെ വിതരണോദ്ഘാടനം രാവിലെ 6.30ന് കൊടിമരചുവട്ടിൽ ദേവസ്വംമന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു. ആന്ധ്രപ്രദേശ് സ്വദേശി  കൊബാഗെപ്പു മണിരത്നം ആണ് ആദ്യ  ലോക്കറ്റ് ഏറ്റുവാങ്ങിയത്. തുടർന്ന് തന്ത്രി കണ്‌ഠര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ എന്നിവർ ഭക്തർക്ക്  ലോക്കറ്റുകൾ വിതരണം ചെയ്തു. 

പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഭക്തരുടെ ഏറെ നാളായുള്ള ആഗ്രഹം നടപ്പിലാക്കാൻ‌ കഴിഞ്ഞതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനും അഭിമാനിക്കാം. ഓൺലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത  ഭക്തരിൽനിന്നു തിരഞ്ഞെടുത്തവർക്കാണ് വിഷു പുലരിയിൽ ലോക്കറ്റ് കൈമാറിയത്. രണ്ടു ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വർണ ലോക്കറ്റുകളാണ്  തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്.

രണ്ടു ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും, നാല് ഗ്രാം സ്വർണ  ലോക്കറ്റിന് 38,600/- രൂപയും, എട്ട് ഗ്രാം തൂക്കമുള്ള സ്വർണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്. www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫിസില്‍നിന്നു‌ ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്. ബുക്കിങ് ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ 100 ഭക്തർ ലോക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.

English Summary:

Sabarimala Ayyappan Gold Lockets Released: Ayyappan gold lockets released at Sabarimala on Vishu! Minister V.N. Vasavan inaugurated the distribution of 2, 4, and 8-gram gold lockets at the Sabarimala shrine, fulfilling a long-standing devotee wish.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com