നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം; അതിഥിത്തൊഴിലാളി മരിച്ചു

Mail This Article
×
കോഴിക്കോട്∙ താമരശ്ശേരി–മുക്കം സംസ്ഥാന പാതയിൽ ഓമശേരിക്കു സമീപം മുടൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു. മുടൂരിലെ ക്രഷർ യൂണിറ്റിലെ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബന്ധുവും മങ്ങാട് പ്രവർത്തിക്കുന്ന ക്രഷറിലെ ജീവനക്കാരനുമായ ബിഹാർ സ്വദേശി ശരവണിന്റെ നില അതീവ ഗുരുതരമാണ്. ബീട്ടുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
English Summary:
Kozhikode Road Accident: A Migrant worker from Bihar died in a fatal scooter accident in Kozhikode, after losing control and hitting a wall. His relative is critically injured.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.