അജിത്കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ: അൻവർ, വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ; കേരളാ വാർത്തകൾ വായിക്കാം

Mail This Article
‘അജിത്കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ; ഇന്ത്യൻ പ്രസിഡന്റ് പരാതി നൽകിയാലും നടപടിയുണ്ടാവില്ല’: പി.വി.അൻവർ

കോട്ടയം ∙ എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുൻ എംഎൽഎ പി.വി. അൻവർ. മുൻ അനുഭവങ്ങൾ പരിശോധിച്ചാല്‍ എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു.
Read more at: https://www.manoramaonline.com/news/latest-news/2025/04/14/no-action-against-ajith-kumar-despite-dgp-report-claims-anvar.html
‘രക്തം കൊണ്ട് കഥയെഴുതി; ഇത് ഞങ്ങളുടെ പോരാട്ടം’: വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ

തിരുവനന്തപുരം∙ വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ. സ്വന്തം രക്തം കൊണ്ടെഴുതിയ പ്ലക്കാർഡുകളുമായാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. സമരത്തിന്റെ 13–ാം ദിനത്തിലായിരുന്നു സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം. പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 19ന് അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിൽ പോരാട്ടം കടുപ്പിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
Read more at: https://www.manoramaonline.com/news/latest-news/2025/04/14/kerala-cpo-aspirants-stage-blood-protest-on-vishu-day.html
ഒറ്റയ്ക്ക് കോൺക്രീറ്റ് തൂണുകൾ എടുത്തുമാറ്റി, ഗതാഗതക്കുരുക്കിൽ ആംബുലൻസിന് വഴിയൊരുക്കി; വനിതാ ട്രാഫിക് വാർഡന് കയ്യടി

തൃശൂർ∙ ഗതാഗതക്കുരുക്കിനു കുപ്രസിദ്ധിയാർജിച്ച തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ ആംബുലൻസിന് വഴിയൊരുക്കിയ വനിതാ ട്രാഫിക് വാർഡന്റെ വിഡിയോ വൈറലാകുന്നു. സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആംബുലൻസിന് വഴിയൊരുക്കിയ വനിതാ ട്രാഫിക് വാർഡന്റെ വിഡിയോ പുറത്തുവന്നത്.
Read more at: https://www.manoramaonline.com/news/latest-news/2025/04/14/thrissur-traffic-warden-clearing-way-for-ambulance-viral-video.html
മക്കളെ മുറിയിൽ പൂട്ടിയിട്ടു, വയനാട്ടിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

കൽപറ്റ∙ പനമരം കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.
Read more at: https://www.manoramaonline.com/news/latest-news/2025/04/14/husband-strangles-wife-attempts-suicide-kalpetta.html
‘സ്വയം രാജിവയ്ക്കില്ല, ഞാൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം’: കെ.എം. ഏബ്രഹാം

കോട്ടയം ∙ കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം. ഏബ്രഹാം. താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ കെ.എം. ഏബ്രഹാം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ.എം. ഏബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read more at: https://www.manoramaonline.com/news/latest-news/2025/04/14/ceo-of-kiifb-km-abraham-says-he-will-not-resign-from-his-post.html