മൈജിയുടെ 'ടേക്ക് ഇറ്റ് ഏസി പോളിസി' ക്യാംപെയ്ന് തുടക്കമായി

Mail This Article
കോഴിക്കോട്: ഇലക്ട്രോണിക്സ് & ഹോം അപ്ലയൻസസ് റീടെയ്ൽ ശൃംഖലകളിൽ കേരളത്തിലെ മുൻനിര സ്ഥാപനമായ മൈജി, ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി 'ടേക്ക് ഇറ്റ് ഏസി പോളിസി' യുമായി എത്തുന്നു. വിപണിയിൽ ഉത്പന്നങ്ങളുടെ വില, ക്വാളിറ്റി തുടങ്ങിയവയ്ക്ക് സുതാര്യത ഉറപ്പ് വരുത്തുക എന്നതാണ് ഈ ക്യാംപെയ്നിലൂടെ മൈജി ലക്ഷ്യം വെക്കുന്നത്. ഇതിലും മികച്ചത് ആര് നൽകിയാലും ലൈഫ് ടൈം സെറ്റിൽമെന്റാണ് മൈജി ഉറപ്പ് നൽകുന്നത്.
വേനൽച്ചൂടിനെ മറികടക്കാൻ ഏസി വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ആനുപാതികമായി തന്നെ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇതിന് ഒരു ബോധവത്ക്കരണം എന്ന രീതിയിലാണ് മൈജി 'ടേക്ക് ഇറ്റ് ഏസി പോളിസി' അവതരിപ്പിക്കുന്നത്. ഏറ്റവും വിലക്കുറവ്, സർവീസ്, മികച്ച ടെക്‌നോളജി, മികച്ച ഫിനാൻസ് ഓപ്ഷനുകൾ തുടങ്ങി, ഒരു ഏസി പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള ആശങ്കകൾ പരിഹരിക്കുക എന്നതാണ് 'ടേക്ക് ഇറ്റ് ഏസി പോളിസി' യിലൂടെ മൈജി ലക്ഷ്യം വെയ്ക്കുന്നത്.
മാർക്കറ്റിൽ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടെങ്കിലും മികച്ചത് തിരഞ്ഞെടുക്കുന്നതിൽ ഉപഭോക്താക്കൾ അനുഭവിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുക കൂടിയാണ് മൈജി ചെയ്യുന്നത്. പൈസയില്ലാതെ AC വാങ്ങാൻ നിരവധി ഫിനാൻസ് ഓപ്‌ഷനുകൾ നൽകി സാധാരണക്കാരുടെ ഏസി എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് മൈജി. ദിവസേന ചെറിയൊരു തുക മാറ്റിവെച്ച് മാസാവസാനം അടയ്ക്കാൻ സാധിക്കുന്ന സൂപ്പർ ഇഎംഐ പ്ലാനുകളും, വിവിധ ബാങ്കുകളുടെ ഡെബിറ്റ് & ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമാകുന്ന അനേകം ഫിനാൻസ് ഓപ്‌ഷനുകളും, ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ എല്ലാ മൈജി- മൈജി ഫ്യൂച്ചർ സ്റ്റോറുകളിലും ലഭ്യമാണ്.
പഴയ സാങ്കേതിക വിദ്യയിൽ ലഭ്യമാകുന്ന ഏസികൾ വിപണിയിൽ വിലക്കുറവിൽ കിട്ടുന്നതിനാൽ പലരും ഇങ്ങനെയുള്ള ഏസി വാങ്ങുനത് ലാഭമായി പരിഗണിക്കാറുണ്ട്. പക്ഷെ ഇത് ദിനംപ്രതി കൂടുന്ന ചൂടിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാനാവാതെ പരാജയപ്പെടുന്നു. എന്നാൽ ടെക്‌നോളജിയിൽ എന്തും കേരളത്തിന് ആദ്യം നൽകുന്ന മൈജി, ഏറ്റവും പുതിയ ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന ഓട്ടോ ക്ലീൻ ഏസികൾ , ഉപയോഗത്തിനനുസരിച്ച് 40% മുതൽ 120% ടൺ വരെ മാറ്റാൻ സാധിക്കുന്ന കൺവെർട്ടബിൾ ഏസികൾ, വൈഫൈ കണ്ട്രോൾ ഏസികൾ തുടങ്ങി വിവിധ ടെക്‌നോളജികളിൽ പ്രവർത്തിക്കുന്ന ബ്രാന്റഡ് ഏസികളുടെ ഏറ്റവും വലിയ കളക്ഷനുകളാണ് ടേക്ക് ഇറ്റ് ഏസി പോളിസിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ഏറ്റവും പുതിയ ടെക്‌നോളജിയിൽ, മികച്ച ഫീച്ചറുകളോട് കൂടിയ ബ്രാൻഡഡ് ഏസികൾ പകരം വെയ്ക്കാനാവാത്ത വിലക്കുറവിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് മൈജി. എൽജി, സാംസങ്, വോൽട്ടാസ്, ഗോദ്റേജ്, പാനസോണിക്, കാരിയർ, ഡയ്ക്‌കിൻ, ഐഎഫ്ബി, ബിപിഎൽ, ബ്ലൂസ്‌റ്റാർ, കെൽവിനേറ്റർ, ഹ്യൂണ്ടായ്, ഹയർ എന്നിങ്ങനെ 12 ലധികം ലോകോത്തര ബ്രാൻഡുകളുടെ AC കൾ മൈജിയുടെ ഷോറൂമുകളിൽ ലഭ്യമാണ്.
ഏസി തിരഞ്ഞെടുക്കുമ്പോഴുള്ള കസ്റ്റമറുടെ ആശയക്കുഴപ്പം പരിഹരിക്കാൻ ഒരു എക്സ്പേർട്ടിന്റെ സേവനം അത്യന്താപേക്ഷിതമാണ്. ഏസിയുടെ കൂളിങ് കണക്കിലെടുക്കുമ്പോൾ വീട് അല്ലെങ്കിൽ ബിൽഡിങ്ങിന്റെ സ്‌ഥാനം, സൂര്യന്റെ പ്രദക്ഷിണ ദിശ, വിവിധ മാസങ്ങളിൽ സൂര്യകിരണങ്ങൾ ബിൽഡിങ്ങിൽ പതിക്കുന്ന കോണുകള്‍ എന്നിവയും പരിഗണിക്കേണ്ടതായുണ്ട്. ഇതിനോടൊപ്പം ഏസി ഇരിക്കുന്ന മുറിയുടെ വലിപ്പം, ആളുകൾ, ഉപകരണങ്ങൾ എന്നിവ അടിസ്‌ഥാനമാക്കി ഏസി ക്ക് ആവശ്യമായ ടണ് നിർണ്ണയിക്കേണ്ടതിനാൽ ഇവ സംബന്ധിച്ച ടെക്നീഷ്യൻസിന്റെ സേവനം മൈജിയിൽ ലഭ്യമാണ്. പഴയതോ കേട് പറ്റിയതോ ആയ ഏസി മാറ്റി ആധുനിക ഫീച്ചറുകളുള്ള ഏസി സ്വന്തമാക്കാനുള്ള അവസരവും മൈജിയിലുണ്ട്.
വിലക്കുറവിനൊപ്പം ലളിതമായ തവണ വ്യവസ്‌ഥകളിൽ ഏസി വാങ്ങാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യവും, ഏസി കൾക്ക് ഹൈടെക്ക് റിപ്പയർ ആന്റ് സർവ്വീസ് നൽകുന്ന മൈജി കെയർ സൗകര്യവും കേരളമെമ്പാടുമുള്ള എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡലുകളിൽ ഫ്രീ ഇൻസ്‌റ്റലേഷനും എക്സ്പ്രസ്സ് ഇൻസ്‌റ്റലേഷനും മൈജി നൽകുന്നു. ഒപ്പം 10 വർഷം വരെ വാറണ്ടിയുള്ള ഏസികളിൽ, മൈജി നൽകുന്ന എക്സ്ട്രാ വാറന്റിയും ലഭ്യമാണ്.
മൈജി സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് ടേക്ക് ഇറ്റ് ഏസി ചലഞ്ചിലൂടെ സ്പെഷ്യൽ ഓഫറുകളും സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരങ്ങളും മൈജി ഒരുക്കിയിട്ടുണ്ട്. 120-ലധികം ഷോറൂമുകളുള്ള സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്‌ജറ്റ്സ് & ഹോം അപ്ലയൻസസ് ഷോറൂമായ മൈജിയിലേക്ക് ബൾക്ക് പർച്ചേസ് ചെയ്യുന്നതിനാലാണ് മറ്റാരും നൽകാത്ത വിലക്കുറവിലും ഓഫറുകളിലും മൈജിയ്ക്ക് ഏസികൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9249 001 001.