ADVERTISEMENT

ഫോണ്‍ ഉപയോഗിച്ച് കണ്ടെന്റ് ക്രിയേഷന്‍ നടത്തുന്നവരും, ഉല്ലാസ വേളകളില്‍ ഫോട്ടോകളും വിഡിയോകളും പകര്‍ത്തുന്നവരും പലപ്പോഴും നിരാശരാകാറുണ്ട്. വിഡിയോയ്ക്ക് ഷെയ്ക് സംഭവിച്ച് അവ ഷെയറുചെയ്യാനോ, സൂക്ഷിച്ചു വയ്ക്കാനോ സാധിക്കാത്ത രീതിയില്‍ മോശമായിരിക്കും എന്നതാണ് കാരണം. ഇതെങ്ങനെ പരിഹരിക്കാം എന്ന് അന്വേഷിക്കുമ്പോള്‍ ആദ്യം കിട്ടുന്ന ഉപദേശം തന്നെ, കൊളളാവുന്ന ഒരു ഗിംബള്‍ വാങ്ങൂ എന്നായിരിക്കും. 

ഫോണുമായി നടന്ന് എത്ര ശ്രദ്ധയോടെ വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചാലും പലപ്പോഴും അതില്‍ ഷെയ്ക് കടന്നു കൂടുന്നതായി കാണാം. ഇതൊഴിവാക്കാനും പ്രതീക്ഷിക്കാത്ത ആംഗിളുകളിലും മറ്റും പിടിച്ച് വിഡിയോയും ഫോട്ടോയും പകര്‍ത്താനും, മൂവ്‌മെന്റുകള്‍ കൊണ്ടുവന്ന് വിഡിയോ ആകര്‍ഷകമാക്കാനും ഒക്കെ ഗിംബളുകള്‍ പ്രയോജനപ്പെടുത്താം. 

gimbal-jpg - 1

ആദ്യകാല മൊബൈല്‍ ഗിംബളുകളെക്കാള്‍ നൂതന ഫീച്ചറുകള്‍ നിറച്ചവയാണ് പുതിയ മോഡലുകള്‍. ഐഫോണ്‍ ആണെങ്കിലും ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും അവയ്‌ക്കെല്ലാമൊപ്പം ഉപയോഗിക്കാമെന്നതും, പുതിയ സവിശേഷ ഫീച്ചറുകള്‍ ഉണ്ട് എന്നതും ഗിംബളുകള്‍ മൊബൈല്‍ ഷൂട്ടര്‍മാര്‍ക്ക് ആകര്‍ഷകമാകുന്നു. ആദ്യകാല ഗിംബളുകളെ പോലെയല്ലാതെ പുതിയ മോഡലുകള്‍ക്ക് ഫീച്ചറുകള്‍ മാത്രമല്ല വിലയും വര്‍ദ്ധിച്ചിട്ടുണ്ട് എന്ന കാര്യവും വിസ്മരിച്ചു കൂടാ. 

ഇപ്പോള്‍ വാങ്ങാന്‍ പരിഗണിക്കാവുന്ന 5 ഗിംബളുകള്‍ പരിചയപ്പെടാം. ഇവിടെ വില്‍ക്കുന്ന വിലയായി നല്‍കുന്നത് ഇത് എഴുതുന്ന സമയത്ത് ഇട്ടിരിക്കുന്ന വിലയായിരിക്കും. അതില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം. കൂടാതെ, പ്രൊഡക്ട് പേജില്‍ ക്യാഷ്ബാക്ക്, ബാങ്ക് ഓഫറുകളും മറ്റും ഉണ്ടാകാനും സാധ്യതയുണ്ട്. അവയും പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചാല്‍ വില താഴാം. ഭൂരിഭാഗം ഫോണുകള്‍ക്കും സപ്പോര്‍ട്ട് നല്‍കുന്നവയാണ് എങ്കിലും വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആള്‍ ഉപയോഗിക്കുന്ന ഫോണിന് സപ്പോര്‍ട്ട് ഉണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കുന്നത് കോംപാറ്റിബിലിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകാതിക്കാന്‍ നന്നായിരിക്കും. 

ഗിംബളുകളില്‍ പൊതുവെ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍. ത്രീ-ആക്‌സിസ് സ്റ്റബിലൈസേഷന്‍, ഓട്ടോണമസ് മോഡുകള്‍, എക്‌സ്പാന്‍ഡബിലിറ്റി, ഈസി സെറ്റ്-അപ്, പല ഫോണുകള്‍ക്ക് സപ്പോര്‍ട്ട്, മികച്ച ഗ്രിപ്, മികച്ച കംപാനിയന്‍ ആപ്, മികച്ച ബാറ്ററി ലൈഫ്, ഉപയോഗ സുഖമുള്ള ഗ്രിപ്പ്, അക്‌സസറികള്‍ തുടങ്ങിയവ മിക്ക ഗിംബളുകള്‍ക്കും ഉണ്ടായിരിക്കും. 

ഇന്‍സ്റ്റാ360 ഫ്‌ളോ 2 പ്രോ-15,990 രൂപ

ലളിതമായി സെറ്റ്-അപ് ചെയ്യാമെന്നതിനാലും, മികച്ച വിഡിയോ റെക്കോഡ് ചെയ്യാമെന്നതിനാലും ആഗോള തലത്തില്‍ തന്നെ പല റേറ്റിങുകളിലും ഒന്നാമതെത്തുന്ന ഗിംബള്‍.  ഇപ്പോള്‍ വില്‍പ്പനയിലുള്ള പല ഗിംബളുകളെയും അപേക്ഷിച്ച് മികച്ച വിഡിയോ ലഭിക്കുമെന്ന് പൊതുവെ അഭിപ്രായം.

എഐ ട്രാക്കിങ്, ആപ്പിള്‍ ഡോക്കിറ്റ് (DockKit) വഴി 200ലേറെ ആപ്പ് ട്രാക്കിങ്, ഒന്നിലേറെ ആളുകളെ ട്രാക്ക് ചെയ്യും 360ഡിഗ്രി പാന്‍, ട്രൈപ്പോട് ഫുട്ട് ഗിംബളിനൊപ്പം, സെല്‍ഫി സ്റ്റിക് ആക്കാം, മിക്ക ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും അനുയോജ്യം. ആപ്പിള്‍ വാച്ച് ഉപയോഗിച്ചും നിയന്ത്രിക്കാം. 10 മണിക്കൂര്‍ വരെ ബാറ്ററി. 

ചില ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കൊപ്പം സുഗമമായി പ്രവര്‍ത്തിക്കില്ലെന്ന് ആരോപണം. ടില്‍റ്റ് ഫങ്ഷനാലിറ്റിയെക്കുറിച്ചും ചിലര്‍ക്ക് പരാതി. ഇന്‍സ്റ്റാ360 പ്രൊഡക്ടുകള്‍ പൊതുവെ ദുര്‍ബലമെന്നു തോന്നിക്കുന്നു എന്നും ആരോപണം. വില കൂടുതലാണെന്നും ചിലര്‍. 20,990 രൂപ എംആര്‍പിയുള്ള ഇന്‍സ്റ്റാ360 ഫ്‌ളോ 2 പ്രോ ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 15,990 രൂപയ്ക്ക്.

ഫീച്ചറുകള്‍ നേരിട്ടു വിലയിരുത്തി ഫോണിന് സപ്പോര്‍ട്ട് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം പരിഗണിക്കാം

gimbal-jpg-2 - 1

സിയൂണ്‍ സ്മൂത്ത് ക്യൂ4-13,000 രൂപയ്ക്ക്

ഇപ്പോള്‍ വാങ്ങാവുന്ന മികച്ച ഗിംബളുകളുടെ പട്ടികയില്‍ ഉള്ള മോഡലാണ് സിയൂണ്‍ (ജിയൂണ്‍ എന്നും ഉച്ചാരണമുണ്ട്) സ്മൂത്ത് ക്യൂ4. മിക്ക ആന്‍ഡ്രോയിഡ്, ഐഫോണ്‍ മോഡലുകള്‍ക്കും സപ്പോര്‍ട്ട്. ബില്‍റ്റ്-ഇന്‍ എക്‌സ്റ്റന്‍ഷന്‍ റോഡ് സെല്‍ഫി സ്റ്റിക്, ഇരുവശത്തേക്കും പ്രകാശിപ്പിക്കാവുന്ന മാഗ്നറ്റിക് ഫില്‍ ലൈറ്റ്, ട്രൈപ്പോഡ് ഫുട്ട്, മികച്ച ബാറ്ററി ലൈഫ് തുടങ്ങിയവ ഗുണങ്ങളുടെ പട്ടികയില്‍ വരും.

എന്നാല്‍, സിയൂണ്‍ സെഡ്‌വൈ ആപ്പിന് ഡിജെഐ മിമോ ആപ്പിന്റെ മികവില്ലെന്ന് പരാതി, വില വര്‍ദ്ധിച്ചു എന്നും പരാതി. മൂവ്‌മെന്റുകള്‍ക്ക് പരിമിതികളുണ്ടെന്ന് ചിലര്‍. ഹൈപ്പര്‍ലാപ്‌സ് ക്ലിപ്പുകളില്‍ കംപ്രഷന്‍ വരുന്നു എന്ന ചിലര്‍. പാനോ മോഡില്‍ എടുക്കുന്ന ചിത്രങ്ങളുടെ സ്റ്റിച്ചിങ് ഒക്കുന്നില്ലെന്നും ചിലര്‍. 17,500 രൂപ എംആര്‍പിയുള്ള സിയൂണ്‍ സ്മൂത്ത് ക്യൂ4 ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 13,000 രൂപയ്ക്ക്.

ഫീച്ചറുകളെല്ലാം പരിചയപ്പെട്ട ഉചിതമങ്കില്‍ പരിഗണിക്കാം: 

ഹൊഹെം ഐസ്‌റ്റെഡി വി3-10,440 രൂപയ്ക്ക്

എഐ ട്രാക്കര്‍, ഡിറ്റാച്ചബ്ള്‍ റിമോട്ട് കണ്ട്രോള്‍, ബില്‍റ്റ്-ഇന്‍ എക്‌സ്റ്റന്‍ഷന്‍ റോഡ് അല്ലെങ്കില്‍ ട്രൈപ്പോഡ്, 3-ആക്‌സിസ് സ്റ്റബിലൈസേഷന്‍, 3-കളര്‍ ഫില്‍ ലൈറ്റ്, ഭാരക്കുറവ്, താരതമ്യേന വിലക്കുറവ് തുടങ്ങി പല ഫീച്ചറുകളും ആസ്വദിക്കുന്നവരുണ്ട്.

എന്നാല്‍, ഇതിന്റെ വെര്‍ട്ടിക്കല്‍ ആങ്ഗിള്‍ ചലനം പരിമിതമെന്ന് ചിലര്‍ പരാതിപ്പെടുന്നു. ഉപയോഗിക്കാവുന്ന ഫോണിന്റെ ഭാരം  280ഗ്രാം എന്ന് പരിമിതപ്പെടുത്തിയിരിക്കുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്. ഒരു ജോയിസ്റ്റിക് സ്പീഡ് മാത്രം, എഐ ട്രാക്കറുടെ മാഗ്നറ്റിക് മൗണ്ട് ദുര്‍ബലമെന്നും ആരോപണം. 12,990 രൂപ എംആര്‍പി ഉള്ള ഹൊഹെം ഐസ്‌റ്റെഡി വി3 ഇപ്പോള്‍ വില്‍ക്കുന്ന വില 10,440 രൂപ.

ഫീച്ചറുകളെല്ലാം നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം

ഡിജെഐ മൊബൈല്‍ 7 ഗിംബള്‍ സ്റ്റബിലൈസര്‍-8,499 രൂപയ്ക്ക്

സ്മാര്‍ട്ട്‌ഫോണ്‍ ഗിംബള്‍ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ കമ്പനികളിലൊന്നാണ് ഡിജെഐ. കമ്പനിയുടെ വില കുറഞ്ഞ മോഡലുകളിലൊന്നാണ് ഡിജെഐ മൊബൈല്‍ 7. ബില്‍റ്റ്-ഇന്‍ ട്രൈപ്പോഡ്, 3-ആക്‌സിസ് ഫോണ്‍ ഗിംബള്‍, ആക്ടിവ്ട്രാക് കെ 7.0, വണ്‍-ടാപ് എഡിറ്റ്, ഫോണ്‍ ചാര്‍ജിങ്, ഭാരക്കുറവ് തുടങ്ങഇ പല കാര്യങ്ങളും മികവുറ്റതാണ്. 

ഡിജെഐ മൊബൈല്‍ 7ന് എക്സ്റ്റന്‍ഡബ്ള്‍ ഹാന്‍ഡില്‍ ഇല്ല. ബില്‍റ്റ്-ഇന്‍ മള്‍ട്ടിഫങ്ഷണല്‍ മൊഡ്യൂള്‍ ഇല്ല. ഇതിലാണ് ഇന്റലിജന്റ് ട്രാക്കിങ്, ഓഡിയോ റിസെപ്ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉള്ളത്. സൂം, ഫോക്കസ് കണ്ട്രോള്‍ വീല്‍ ഇല്ല. എന്നാല്‍ ഭാരക്കുറവുള്ള, ഒതുക്കമുള്ള ഒരു ഗിംബളാണ് അന്വേഷിക്കുന്നതെങ്കില്‍ ഇതും പരിഗണിക്കാം. 10,990എംആര്‍പി ഉള്ള ഡിജെഐ മൊബൈല്‍ 7 ഗിംബള്‍ സ്റ്റബിലൈസര്‍ എതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 8,499 രൂപയ്ക്ക്.

ഫീച്ചറുകളെല്ലാം നേരിട്ടു വിലയിരുത്തി ഉചിതമെങ്കില്‍ പരിഗണിക്കാം: 

ആമസോണ്‍ ബേസിക്‌സ് ഹാന്‍ഡ്‌ഹെല്‍ഡ് ഗിംബള്‍ സ്റ്റബിലൈസര്‍ 5,799 രൂപയ്ക്ക്

ഫേഷ്യല്‍ ട്രാക്കിങ്, ടൈംലാപ്‌സ്, 12 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാവുന്ന ബാറ്ററി, ഫസ്റ്റ് പേഴ്‌സണ്‍ വ്യൂ (എഫ്പിവി), മിക്ക സ്മാര്‍ട്ട്‌ഫോണുകളുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാം ഇങ്ങനെ ഒട്ടേറെ ഫീച്ചറുകള്‍. നിര്‍മ്മാണ മികവ്, കൊടുക്കുന്ന കാശ് മുതലാകുന്നു, ഭാരക്കുറവ്, വിഡിയോ ഫുട്ടേജിന്റെ ഗുണം, തുടങ്ങി പല കാര്യങ്ങളും ചിലര്‍ പ്രശംസിക്കുന്നു. 

എന്നാല്‍, ബാറ്ററി നീണ്ടു നില്‍ക്കുന്നില്ല, വിഡിയോ സൂം കണ്ട്രോളര്‍ ഇല്ല, ഫേസ് ഡിറ്റെക്ഷന്‍ ഫീച്ചര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല തുടങ്ങി എതിരഭിപ്രായങ്ങളും ഉയരുന്നു. 14,999 രൂപ എംആര്‍പി ഉള്ള ആമസോണ്‍ ബേസിക്‌സ് ഹാന്‍ഡ്‌ഹെല്‍ഡ് ഗിംബള്‍ സ്റ്റബിലൈസര്‍ ഇതെഴുതുന്നസമയത്ത് 5,799 രൂപയ്ക്ക് വില്‍ക്കുന്നു. 

ഫീച്ചറുകളെല്ലാം നേരിട്ടു വിലയിരുത്തിയ ശേഷം ഉചിതമെങ്കില്‍ പരിഗണിക്കാം

English Summary:

Discover the 5 best phone gimbal stabilizers available now for capturing smooth, professional-looking videos. We review top brands like Insta360, Zhiyun, and DJI, comparing features, price, and performance.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com