ലോകത്തെ ആദ്യത്തെ 3ഡി-പ്രിന്റഡ് ലിംഗം; ഉദ്ധാരണക്കുറവിന് ശാശ്വത പരിഹാരം?

Mail This Article
ലോകത്തെ 'പകുതിയോളം' പുരുഷന്മാരില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമായ ഉദ്ധാരണക്കുറവിന് പരിഹാരമായി ഗവേഷകര്‍ പുതിയതായി സൃഷ്ടിച്ചെടുത്ത 3ഡി-പ്രിന്റഡ് ലിംഗം. ഈ പ്രശ്‌നമുള്ളവരുടെ ലിംഗത്തിന്റെ കോര്‍പസ് കാവെര്‍നോസം (corpus cavernosum) എന്നറിയപ്പെടുന്ന 2.46-ഇഞ്ച് വരുന്ന ഭാഗം മാറ്റിവയ്ക്കാനാണ് ഉദ്ദേശം. ഇതിനോടകം 3ഡി-പ്രിന്റഡ് ലിംഗം ചില മൃഗങ്ങളിൽ പരീക്ഷിച്ചു എന്നും അത് വന്‍ വിജയമായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ലിംഗ കോശങ്ങള്‍ക്ക് തകരാറു സംഭവിച്ചിരുന്ന പന്നികളില്‍ 3ഡി-പ്രിന്റഡ് ലിംഗം വച്ചുപിടിപ്പിച്ചതോടെ അവയ്ക്ക് ഉദ്ധാരണം സാധ്യമായി എന്നതു കൂടാതെ അവയില്‍ പലതിനും ഉണ്ടായിരുന്ന വന്ധ്യതയും മാറി എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ലെങ്കിലും ഉടനെ ആ ഘട്ടത്തിലേക്കു കടക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇനി മനുഷ്യര്‍ക്കായി രക്തക്കുഴലുകളുടെ ധാരാളിത്തമുള്ള, പ്രവര്‍ത്തനക്ഷമമായ 3ഡി-പ്രിന്റഡ് ലിംഗം സൃഷ്ടിച്ചെടുക്കാമെന്നാണ് തങ്ങളുടെ ഗവേഷണഫലം കാണിക്കുന്നതെന്ന്, ഈ ഉദ്യമത്തിനു മുതിര്‍ന്ന സൗത് ചൈനാ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ അറിയിച്ചു. ഉദ്ധാരണക്കുറവ് എന്ന പ്രശ്‌നത്തിന് ഒരു ദീര്‍ഘകാല പരിഹാരം തന്നെ നല്‍കാനായേക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഉദ്ധാരണം നേടാനും നിലിര്‍ത്താനുമുള്ള വൈഷമ്യം പകുതിയിലേറെ പുരുഷന്മാരില്‍ സാധാരണമായി കണ്ടുവരുന്ന പ്രശ്‌നമാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല മുതിര്‍ന്ന ആളുകള്‍ക്കും ഈ പ്രശ്‌നം സാധാരണമാണെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇത് എല്ലാ പുരുഷന്മാരുംതന്നെ ചില സമയങ്ങളില്‍ നേരിടുന്നു എന്നും ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത് സര്‍വിസ് (എന്‍എച്എസ്) പറയുന്നു.
അതിനു കാരണം മാനസിക പിരിമുറുക്കവും, ശാരീരിക തളര്‍ച്ചയും, അമിത മദ്യപാനവുമായിരിക്കാമെന്നുമാണ് പഠനത്തിന്റെ കണ്ടെത്തല്‍. ചില മരുന്നുകള്‍ കഴിക്കുന്നവരും ഈ അവസ്ഥയിലേക്ക് എത്തിച്ചേരാം.
എന്നാല്‍, ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന് കാരണമാകുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, കൊളസ്‌ട്രോള്‍ ഡയബെറ്റീസ് ഡിപ്രഷനും, ഉത്കണ്ഠാ ഹോര്‍മോണ്‍ പ്രശനങ്ങളുമാകാം എന്നും ആ പഠനം പറയുന്നു.
ഉദ്ധാരണ പ്രശ്‌നത്തിന് ഇന്ന് പരിഹാരമായി വയാഗ്ര മുതല്‍ വാക്വം പമ്പുകള്‍ വരെ പല മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കപ്പെടുന്നു. എന്നാല്‍, ഈ അവസ്ഥയ്ക്ക് ഒരു ദീര്‍ഘകാല പരിഹാരം എങ്ങനെ കാണാം എന്ന പ്രശ്‌നം ഗവേഷകര്‍ ആരാഞ്ഞുവരികയായിരുന്ന ഗവേഷകരാണ് പ്രവര്‍ത്തനക്ഷമമായ മോഡല്‍ പ്രിന്റ് ചെയ്‌തെടുത്തിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

വന്ധ്യതയും പരിഹരിക്കപ്പെടുമോ?
കോര്‍പസ് കാവര്‍നോസത്തിന്റെ 3ഡി-പ്രിന്റഡ് മോഡല്‍ സൃഷ്ടിക്കാനായി ഗവേഷകര്‍ ഒരു ഹൈഡ്രോജെല്‍ ആണ് ഉപയോഗിച്ചത്. ലിംഗത്തിലെ ഈ ഘടനയാണ് അതില്‍ ഉദ്ധാരണ സമയത്ത് രക്തം നിറയ്ക്കുന്നതില്‍ നിര്‍ണ്ണായകമാകുന്നത്. ഘനട സൃഷ്ടിച്ച ശേഷം ഗവേഷകര്‍ അതിലേക്ക് എന്‍ഡോതെലിയല്‍ (endothelial) കോശങ്ങളും നിക്ഷേപിച്ചു. രക്തധമനികളുടെ അതിരുകളിലാണ് ഇവ ഉള്ളത്.
ഇങ്ങനെ 3ഡി-പ്രിന്റ് ചെയ്‌തെടുത്ത ഭാഗമാണ് മുയലുകളിലും പന്നികളിലും വച്ചുപിടിപ്പിച്ചതും അവ വിജയകരമായി പ്രവര്‍ത്തിച്ചതും. ഉദ്ധാരണം സാധ്യമായി എന്നതിനു പുറമെ ഇവയ്ക്ക് ഉണ്ടായിരുന്ന വന്ധ്യതയ്ക്കും പരിഹാരമായി എന്നതാണ് ഗവേഷകരെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. ഉദാഹരണത്തിന് ലിംഗ കോശങ്ങള്‍ക്ക് തകരാറുണ്ടായിരുന്ന പന്നികളുടെ പ്രത്യുത്പാദന ശേഷി ഏകദേശം 20 ശതമാനം ആയിരുന്നു. ഇംപ്ലാന്റ് സ്വീകരിച്ച ശേഷം അത് അവയ്ക്ക് 100 ശതമാനമായി എന്ന് ഗവേഷകര്‍ പറയുന്നു.
3ഡി-പ്രിന്റഡ് ഇംപ്ലാന്റ് ഇതുവരെ മനുഷ്യരില്‍ പ്രതീക്ഷിച്ചിട്ടല്ലെങ്കിലും അതു വിജയിക്കുമെന്നു തന്നെയാണ് ഗവേഷണ ഫലം വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. ഉദ്ധാരണക്കുറവ് ഉള്ളവരിലും എന്തെങ്കിലും അപകടത്തില്‍ ലിംഗത്തിന് തകരാര്‍ വന്നവര്‍ക്കും ഇത് ഇംപ്ലാന്റ് നടത്താമെന്ന് അവര്‍ കരുതുന്നു.
പഠനത്തിനായി തങ്ങള്‍ കോര്‍പസ് കാവെര്‍നോസത്തിന്റെ ഒരു ഡൈനാമിക് മോഡല്‍ സൃഷ്ടിച്ചെടുത്തെന്ന് ഗവേഷകര്‍ പറയുന്നു. ഇതിലൂടെ പരീക്ഷണം നടത്തിയ ജീവികളില്‍ നിലനിന്നിരുന്ന ഉദ്ധാരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു എന്നും, പ്രത്യുത്പാദന ശേഷി തിരിച്ചെത്തിയെന്നും, പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ പ്രബന്ധത്തില്‍ പറയുന്നു.
തങ്ങളുടെ കണ്ടെത്തല്‍ ബയോമിമെറ്റിക് (biomimetic) കോര്‍പസ് കാവെര്‍നോസത്തിന് ഉദ്ധാരണശേഷി കുറവുള്ളവര്‍ക്ക് ഒരു പരിഹാരമാര്‍ഗമായി തീരാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
സര്‍വോപരി, 3ഡി പ്രിന്റ് ചെയ്ത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത കോശങ്ങളുള്ള അവയവഭാഗങ്ങള്‍ക്ക് വൈദ്യശാസ്ത്രപരമായി പ്രയോജനപ്പെടുത്തേണ്ട പല സാധ്യതകളും ഉണ്ടെന്നും തങ്ങളുടെ പഠനം വ്യക്തമായി തെളിയിക്കുന്നു എന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു.