ADVERTISEMENT

ആപ്പിൾ ഐഫോൺ 16ഇയ്ക്ക് ശക്തമായ എതിരാളിയായി ഗൂഗിൾ പിക്സൽ 9എ വിപണിയിൽ. 50,000 രൂപയ്ക്ക് മികച്ച ക്യാമറ സംവിധാനമുള്ള സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണിത്. ഇതുവരെ പുറത്തിറങ്ങിയ പിക്സൽ ഫോണുകളിൽ ഏറ്റവും മികച്ച ബാറ്ററി ലൈഫും പിക്സൽ 9എയ്ക്ക് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.

ആപ്പിളും ഗൂഗിളും താങ്ങാവുന്ന വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോണുകൾ പുറത്തിറക്കാൻ ശ്രമിക്കുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമാകും. പിക്സൽ 9എയുടെ 128 ജിബി വേരിയന്റിന് ഏകദേശം 49,999 രൂപയാണ് വില. എന്നാൽ ഐഫോൺ 16ഇക്ക് ഇതിലും 10,000 രൂപ അധികം നൽകേണ്ടിവരും.

pixel-9a-1 - 1

സെമി-പ്രീമിയം വിഭാഗത്തിൽപ്പെടുന്ന ഈ രണ്ട് ഫോണുകളും ഇന്ത്യ പോലുള്ള വിപണികൾ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ ടെൻസർ ജി4 പ്രൊസസറിൽ പ്രവർത്തിക്കുന്ന പിക്സൽ 9എയിൽ 8 ജിബി റാമും 128/256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 15 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

48 എംപി പ്രധാന ക്യാമറയും 13 എംപി അൾട്രാ വൈഡ്, സെൽഫി ക്യാമറകളുമടങ്ങിയ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് പിക്സൽ 9എയിലുള്ളത്. എഐ പിന്തുണയുള്ള മാക്രോ ഫോക്കസ്, നൈറ്റ് മോഡ്, അസ്ട്രോഫോട്ടോഗ്രാഫി, മാജിക് ഇറേസർ, ഓഡിയോ മാജിക് ഇറേസർ, പനോരമ വിത്ത് നൈറ്റ് മോഡ്, ആഡ് മി, ബെസ്റ്റ് ടേക്ക് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. അരലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ക്യാമറ സംവിധാനമുള്ള ഫോണുകളിൽ ഒന്നായിരിക്കും പിക്സൽ 9എ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

pixel-9a-2 - 1

ഗൂഗിൾ വിപിഎൻ, ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പ്, മൾട്ടി-ലെയർ ഹാർഡ്‌വെയർ സുരക്ഷ, ഐപി68 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും പിക്സൽ 9എയിൽ ഉണ്ട്. പവർ ബട്ടണിൽ തന്നെ കപ്പാസിറ്റിവ് ഫിംഗർപ്രിന്റ് സെൻസർ, ചി-വയർലെസ് ചാർജിങ്, 5100 എംഎഎച്ച് ബാറ്ററി, 23w വയേഡ്, 7.5w വയർലെസ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സാധാരണ ഉപയോഗത്തിൽ 30 മണിക്കൂറിലധികം ബാറ്ററി ലൈഫ് ലഭിക്കുമെന്നും എക്‌സ്ട്രീം ബാറ്ററി സേവർ മോഡിൽ 100 മണിക്കൂർ വരെ ഉപയോഗിക്കാമെന്നും ഗൂഗിൾ അവകാശപ്പെടുന്നു.

6.3 ഇഞ്ച് ആക്ച്വ ഒഎൽഇഡി ഡിസ്പ്ലേ, 120 ഹെട്‌സ് റിഫ്രഷ് റേറ്റ്, 2700 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്, കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവയാണ് പിക്സൽ 9എയുടെ ഡിസ്പ്ലേയുടെ സവിശേഷതകൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഗൂഗിൾ പിക്സൽ 9എ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ ജെമിനി എഐ ഫോട്ടോ എഡിറ്റിങ്, ഇമേജ് ജനറേഷൻ, വോയിസ് അസിസ്റ്റന്റ്, തത്സമയ തർജ്ജമ തുടങ്ങിയ എഐ ഫീച്ചറുകൾ പിക്സൽ 9എയിൽ ലഭ്യമാണ്. കൂടുതൽ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് പിക്സൽ 9എ തിരഞ്ഞെടുക്കാവുന്നതാണ്. ആപ്പിളിൻ്റെ എഐ സംവിധാനങ്ങൾ ഗൂഗിളിനെ അപേക്ഷിച്ച് അത്ര മികച്ചതല്ലെന്ന വിലയിരുത്തലുകളുണ്ട്.

പിക്സൽ ഫോണുകൾക്ക് സ്മാർട്ട്ഫോൺ വിപണിയിൽ വലിയ സ്വാധീനമില്ലെങ്കിലും ആൻഡ്രോയിഡ് ഒഎസിൻ്റെ മികച്ച ഉപയോഗം എങ്ങനെയാണെന്ന് കാണിച്ചുതരുന്ന ഒരു മാതൃകയാണ് ഗൂഗിൾ പിക്സൽ ഫോണുകൾ. 

pixel-9a-3 - 1

പിക്സൽ 9എയിലൂടെ ഐഫോൺ 16ഇയെ നേരിടാൻ ഗൂഗിൾ ശ്രമിക്കുന്നുണ്ട്. റിഫ്രഷ് റേറ്റിൽ ഐഫോൺ 16ഇയേക്കാൾ മികച്ച ഡിസ്പ്ലേയാണ് പിക്സൽ 9എയ്ക്ക് ഉള്ളത്. ഇന്ത്യയിൽ ഗൂഗിൾ സ്റ്റോറുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

പിക്സൽ 9 പ്രീമിയം സീരീസിന് ഭീഷണിയാകാത്ത തരത്തിലാണ് പിക്സൽ 9എ പുറത്തിറക്കിയിരിക്കുന്നത്. പിക്സൽ 9ന് 12 ജിബി റാമും എംഎംവേവ് കണക്ടിവിറ്റിയും ഉണ്ട്. കൂടാതെ ജെമിനി നാനോ എക്സ്എസ് മോഡൽ എഐ പ്രീമിയം പിക്സൽ ഫോണുകളിൽ പ്രവർത്തിക്കുന്നു. പിക്സൽ 9എയിൽ കരുത്തു കുറഞ്ഞ ഓൺ-ഡിവൈസ് എഐ ആണ് ഉള്ളത്. പിക്സൽ 9എ ഏപ്രിലിൽ വിപണിയിൽ എത്തും.

English Summary:

The Google Pixel 9a rivals the iPhone 16e with its impressive camera, powerful processor, and long battery life. All this at a price point of ₹49,999, making it a compelling option in the semi-premium smartphone market.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com