ഇരുട്ടിലും പ്രകാശിക്കുന്ന രൂപകല്‍പ്പനയുള്ള റിയല്‍മി പി3 സീരീസ് വിപണിയിലെത്തി, ഒപ്പം ഇയർബഡ്സും!

Mail This Article
പുതിയ രണ്ട് മോഡലുകളുമായി റിയല്‍മി പി3 സീരീസ് 5ജിയുടെ രണ്ടാം ശ്രേണി പുറത്തിറങ്ങി. മികച്ച സാങ്കേതികതയുമായി റിയല്‍മി പി3 അള്‍ട്ര 5ജി, പി3 5ജി മോഡലുകളാണ് പുറത്തിറങ്ങിയത്. കാര്യക്ഷമത, മള്‍ട്ടിടാസ്കിങ്, ഗെയിമിങ് എന്നിവയില്‍ അതുല്യമായ മികവാണ് റിയല്‍മി പി3 സീരീസ് ഒരുക്കുന്നത്. ഇതോടൊപ്പം റിയല്‍മി ബഡ്സ് എയര്‍ 7, ബഡ്സ് ടി200 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്.
ലോകത്തിലെ ആദ്യ മീഡിയടെക് ഡൈമെന്‍സിറ്റി 8350 അള്‍ട്രാ ചിപ്സെറ്റുമായാണ് റിയല്‍മി പി3 അള്‍ട്ര 5ജിയുടെ വരവ്. ഏറ്റവും മെലിഞ്ഞ ക്വാഡ് കര്‍വ്ഡ് ഡിസ്പ്ലേ ഫോണില്‍ ഏറ്റവും മികച്ച പ്രകടനമാണ് ഇത് ഉറപ്പുനല്‍കുന്നത്. ലോകത്തില്‍ ആദ്യമായി ഇരുട്ടിലും പ്രകാശിക്കുന്ന ചാന്ദ്ര രൂപകല്‍പ്പനയാണ് ഫോണിന്റെത്.

ഗ്ലോവിങ് ലൂണാര്‍ വൈറ്റ്, നെപ്റ്റിയൂണ്‍ ബ്ലൂ, ഓറിയണ്‍ റെഡ് എന്നിങ്ങനെ മൂന്നു വര്‍ണങ്ങളില്‍ റിയല്‍മി പി3 അള്‍ട്ര 5ജി ലഭ്യമാണ്. 8ജിബി-128ജിബി, 8ജിബി-256ജിബി, 12ജിബി-256ജിബി എന്നിങ്ങനെ വ്യത്യസ്ത സ്റ്റോറേജുകളില്‍ ലഭ്യമായ ഫോണിന് 22,999 രൂപ മുതലാണ് വില.
സോണി ഐഎംഎക്സ്896 മെയിന്‍ കാമറ, 4കെ 60എഫ്പിഎസ് വിഡിയോ റെക്കോര്‍ഡിങ് സംവിധാനം എന്നിവ മികച്ച ഫോട്ടൊ, വിഡിയോ അനുഭവം പ്രദാനം ചെയ്യുന്നു. 6000 എംഎഎച്ച് ടൈറ്റന് ബാറ്ററി, 80ഡബ്ല്യൂ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങ്, ഐപി69 ദൈര്‍ഘ്യം തുടങ്ങിയവ റിയല്‍മി പി3 അള്‍ട്രാ 5ജിയുടെ സവിശേഷതകളാണ്.
ലളിതമവും കാര്യക്ഷമവുമായ പ്രകടനത്തിന് പിന്തുണ നല്കുന്ന സ്നാപ്ഡ്രാഗണ്‍ 6ജെന്‍ 4 ചിപ്സെറ്റാണ് റിയല്‍മി പി3 5ജിയില്‍ ഉപയോഗിച്ചിരിക്കുന്നത്. നെബുല പിങ്ക്, സ്പെയ്സ് സില്‍വര്‍, കോമെറ്റ് വര്‍ണങ്ങളില്‍ ലഭ്യമാണ്. 6ജിബി-128ജിബി, 8ജിബി-128ജിബി, 8ജിബി-256ജിബി തുടങ്ങിയ സ്റ്റോറേജുകളില്‍ ലഭ്യമായ ഫോണ്‍ 14,999 രൂപ മുതല്‍ ലഭ്യമാണ്.
ക്രിസ്റ്റര്‍ അലോയ് രൂപകല്‍പ്പനയുമായാണ് റിയല്‍മി ബഡ്സ് എയര്‍7 എത്തുന്നത്. ഐവറി ഗോള്‍ഡ്, മോസ് ഗ്രീന്‍, ലവെന്ഡര് പര്‍പ്പ്ള്‍ വര്‍ണങ്ങളില്‍ ലഭ്യമാണ്. 2,799 രൂപ മുതലാണ് വില. എന്‍52 മാഗ്നറ്റോടെ 12.4എംഎം ഡീപ് ബാസ് ഡ്രൈവര്‍, എസ്എച്ച്ടിഡബ്ല്യൂ കോപ്പര്‍ വയര്‍ കോയില്‍ തുടങ്ങിയവ വ്യക്തവും സമ്പുഷ്ടവുമായ ശബ്ദം പ്രദാനം ചെയ്യുന്നു.
ഒറോറ പര്‍പ്പ്ള്‍, സ്റ്റോം ഗ്രേ, വോള്‍ട്ട് ബ്ലാക്ക് വര്‍ണങ്ങളിലാണ് റിയല്‍മി ബഡ്സ് ടി200 ലൈറ്റ് പുറത്തിറങ്ങുന്നത്. 1,199 രൂപയാണ് വില. 12.4എംഎം ഡൈനാമിക് ഡ്രൈവര്‍, 48 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം, ദ്വിമൈക്ക് എഐ നോയിസ് കാന്സലേഷന്, എണ്ണമറ്റ ഡ്യുവല്‍-ഡിവൈസ് കണക്ഷന് തുടങ്ങിയവ സവിശേഷതകളാണ്.
റിയല്‍മി പി3 അള്‍ട്ര 5ജിയുടെ ആദ്യവില്‍പ്പന 25ന് ഉച്ചയ്ക്ക് 12 മുതല്‍ 28വരെയും റിയല്‍മി പി3 5ജിയുടേത് 26 ഉച്ചയ്ക്ക് 12 മണി മുതല്‍ 28വരെയും 4,000 രൂപയുടെ ബാങ്ക് ഓഫറുകളോടെ റിയല്‍മി.കോം, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ നടക്കും.